Asianet News MalayalamAsianet News Malayalam

പാലക്കാട് ആശങ്ക; ഒരു ദിവസം രോഗം സ്ഥിരീകരിച്ചത് 44 പേർക്ക്

ജില്ലയിലെ ആശുപത്രികളിൽ 181 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 
 

covid 19 kerala 40 new cases in palakkad
Author
Palakkad, First Published Jun 5, 2020, 6:15 PM IST

പാലക്കാട്: ഒരു ദിവസം നാൽപ്പത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കടുത്ത ആശങ്കയിലാണ് പാലക്കാട് ജില്ല. സംസ്ഥാനത്തെ ഒരു ജില്ലയിൽ ഇത്രയധികം പേർക്ക് ഒരുമിച്ച് കൊവിഡ് സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്. ഇത് വരെ 214 പേർക്കാണ് പാലക്കാട് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിലെ ആശുപത്രികളിൽ 181 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 


സംസ്ഥാനത്താകെ ഇന്ന് 111 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സ്ഥിതി രൂക്ഷമാകുന്നു എന്നാണ് കൂടിയ രോഗ വ്യാപന നിരക്ക് സൂചിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 50 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 48 പേര്‍ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തിയവരാണ്. പത്ത് പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് വൈറസ് ബാധയുണ്ടായത്. 22 പേരുടെ പരിശോധന ഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. 

ഇന്ന് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരിൽ ഒരാൾ തമിഴ്നാട് സ്വദേശിയാണ് ആന്ധ്രാപ്രദേശിൽ നിന്നും എത്തിയതാണ് ഇയാൾ. സമ്പർക്കത്തിലൂടെ അഞ്ച് പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും ആയി വന്ന 35 പേർക്കുമാണ് രോഗം സ്വീകരിച്ചിട്ടുള്ളത്. 

അഞ്ച് പേർക്കാണ് ഇന്ന് സംമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് വാളയാറിൽ ഡ്യൂട്ടി ചെയ്തിരുന്ന ഫോറസ്റ്റ് ഓഫീസർക്കും, ജില്ലാ ആശുപത്രിയിലെ മൂന്ന് ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചു. ഒരു കെ എം എസ് സി എൽ ജീവനക്കാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ മറ്റുള്ളവരുടെ യാത്രാ വിവരങ്ങൾ 

യുഎഇ - 7

യുഎഇയിൽ നിന്നും വന്ന കർക്കിടാംകുന്ന് സ്വദേശികളായ  ഒരു സ്ത്രീയും (38) രണ്ടു പെൺകുട്ടിയും(5,15), അലനല്ലൂർ സ്വദേശി(25, പുരുഷൻ), തിരുവേഗപ്പുറ സ്വദേശി (55 പുരുഷൻ), പറളി സ്വദേശി (47 പുരുഷൻ), കൂറ്റനാട് വാവന്നൂർ സ്വദേശി (56 പുരുഷൻ)

തമിഴ്നാട് - 9
പുഞ്ചപ്പാടം സ്വദേശിയായ ഒരു പുരുഷനും (60) ഒരു പെൺകുട്ടി യും(1 വയസ്സ്), ശ്രീകൃഷ്ണപുരം സ്വദേശി(62, പുരുഷൻ) പുഞ്ചപ്പാടം സ്വദേശികളായ രണ്ടു വനിതകൾ(26,50), അഞ്ചുമൂർത്തിമംഗലം സ്വദേശി(45, സ്ത്രീ), പാലപ്പുറം സ്വദേശി (43 പുരുഷൻ), കൊല്ലങ്കോട് സ്വദേശി (34 സ്ത്രീ), കണ്ണിയംപുറം സ്വദേശി (25 സ്ത്രീ)

മഹാരാഷ്ട്ര -10


പൂക്കോട്ടുകാവ് സ്വദേശി (64 പുരുഷൻ), വണ്ടാഴി സ്വദേശി (39 പുരുഷൻ), കരിയമുട്ടി സ്വദേശി (52 പുരുഷൻ), തൃക്കടീരി സ്വദേശി (45 പുരുഷൻ), പനമണ്ണ സ്വദേശികളായ അഞ്ച് പേർ (30,39,23,27,31 പുരുഷൻ), വരോട് സ്വദേശി (34 പുരുഷൻ)

ഡൽഹി-1

കിഴക്കേത്തറ സ്വദേശി  (23, സ്ത്രീ)

ഖത്തർ-1

കണ്ണാടി സ്വദേശി(47, പുരുഷൻ)

ഉത്തർപ്രദേശ്-1

ഒറ്റപ്പാലം വരോട് സ്വദേശി (42 പുരുഷൻ)

കുവൈത്ത്-1

മണ്ണാർക്കാട് തെങ്കര സ്വദേശി (26, പുരുഷൻ)

ആന്ധ്ര പ്രദേശ്-3

തത്തമംഗലം സ്വദേശി (39 പുരുഷൻ), വരോട് സ്വദേശി (48 പുരുഷൻ), തമിഴ്നാട് സ്വദേശി (22 പുരുഷൻ)

ലക്ഷദ്വീപ് -1

പിരായിരി സ്വദേശി (27 പുരുഷൻ)

കർണാടക-1

കണ്ണിയംപുറം സ്വദേശി (21 സ്ത്രീ)

രോഗികളുടെഎണ്ണത്തിൽ വർദ്ധനവ് ഉണ്ടായാലും പാലക്കാട് ജില്ലാ ആശുപത്രിയിലും മാങ്ങോട് കേരള മെഡിക്കൽ കോളേജിലും ചികിത്സയ്ക്കായുള്ള സൗകര്യങ്ങൾ ഉള്ളതായി ജില്ലാ കലക്ടർ ഡി ബാലമുരളി അറിയിച്ചു. നിലവിൽ ഒരു മങ്കര സ്വദേശി എറണാകുളത്തും  ചികിത്സയിലുണ്ട്.

.....................................................................................................................................................................................................................................................................................................................................................

128 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്ത് ഇതുവരെ ഉള്ളത്. വയനാട് മൂന്ന് കണ്ണൂര്‍ കോഴിക്കോട് ഓരോന്ന് വീതവും പുതിയ ഹോട്ട് സ്പോട്ടുകൾ ഉണ്ടായിട്ടുണ്ട്. 

സംസ്ഥാനത്ത് ആന്റിബോഡി ടെസ്റ്റുകൾ വ്യാപകമാക്കാൻ തീരുമാനം ആയിട്ടുണ്ട്. ഇതിനായി പതിനാലായിരം പരിശോധന കിറ്റുകൾ ഐസിഎംഐര്‍ ലഭ്യമാക്കിയിട്ടുണ്ട്. ഒരാഴ്ച പതിനയ്യായിരം ആന്റിബോഡി ടെസ്റ്റുകൾ നടത്താനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സമൂഹ വ്യാപനം ഉണ്ടോ എന്ന് പരിശോധിക്കാനാണ് നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

 

Follow Us:
Download App:
  • android
  • ios