തൊട്ടടുത്തുകിടക്കുന്ന മംഗലാപുരത്തേക്ക് രോഗികളെ കൊണ്ടുപോകുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണിത്

തിരുവനന്തപുരം: കാസർകോട് ജില്ലയിലെ രോഗികളെ സംസ്ഥാനത്തെ മറ്റ് ആശുപത്രികളിൽ എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആവശ്യമെങ്കില്‍ ആകാശമാർഗവും പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തൊട്ടടുത്തുകിടക്കുന്ന മംഗലാപുരത്തേക്ക് രോഗികളെ കൊണ്ടുപോകുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണിത്. 

സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കണ്ണൂർ 4, കാസർഗേഡ് 4, മലപ്പുറം 2, കൊല്ലം 1, തിരുവനന്തപുരം 1 എന്നിങ്ങനെയാണ് സ്ഥിരീകരിച്ചത്. ഇതില്‍ 11 പേർക്കും സമ്പർക്കം മൂലമാണ് രോഗബാധയുണ്ടായത്. അതേസമയം 13 പേരുടെ റിസല്‍റ്റ് കൂടി നെഗറ്റീവായി. 258 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 

കൊവിഡ് 19 ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്‍ ആയവർ ഉള്‍പ്പടെ എട്ട് വിദേശികളെ പൂർണ ആരോഗ്യത്തിലെത്തിക്കാനായതായി മുഖ്യമന്ത്രി അറിയിച്ചു. 83 വയസുവരെ പ്രായമുള്ളവർ ഇക്കൂട്ടത്തിലുണ്ട്. മാർച്ച് 13ന് വർക്കലയിലാണ് ഒരു വിദേശിക്ക് സംസ്ഥാനത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക