Asianet News MalayalamAsianet News Malayalam

കൊവിഡ് 19; ആൻ്റി ബോഡി ടെസ്റ്റ് നടത്താൻ സ്വകാര്യ ലാബുകൾക്കും സംസ്ഥാനത്ത് അനുമതി

എൻഎബിഎൽ അംഗീകാരം ഉള്ള ലാബുകൾക്ക് സർക്കാർ നിർദേശിച്ച പോർട്ടലിൽ രജിസ്റ്റർ ചെയ്ത ശേഷം ടെസ്റ്റ് തുടങ്ങാനാണ് നിർദേശം. ലാബുകൾ വിവരങ്ങൾ വെളിപ്പെടുത്തരുതെന്നും നിർദ്ദേശമുണ്ട്

Covid 19 Kerala Government gives sanction for private labs to conduct tests
Author
Trivandrum, First Published Apr 17, 2020, 7:04 PM IST

തിരുവനന്തപുരം: കൊവിഡ് 19 സ്ഥിരീകരിക്കുന്നതിനുള്ള ആൻ്റി ബോഡി ടെസ്റ്റ് നടത്താൻ സ്വകാര്യ ലാബുകൾക്കും സംസ്ഥാനത്ത് അനുമതി നൽകി. ഇതിനുളള മാർഗ്ഗനിർദ്ദേശം സംസ്ഥാനസർക്കാർ പുറത്തിറക്കി. എൻഎബിഎൽ അംഗീകാരം ഉള്ള ലാബുകൾക്ക് സർക്കാർ നിർദേശിച്ച പോർട്ടലിൽ രജിസ്റ്റർ ചെയ്ത ശേഷം ടെസ്റ്റ് തുടങ്ങാനാണ് നിർദേശം.

Read more at: കേരളത്തിന് ആശ്വാസം: 10 പേര്‍ക്ക് കൂടി രോഗമുക്തി, ആകെ 255; ചികിത്സയിലുള്ളത് 138 പേര്‍ ...

സുപ്രീം കോടതി നിർദേശം അനുസരിച്ചുള്ള ഫീസ് വാങ്ങാനും അനുമതി നൽകി. കാരുണ്യ അടക്കം ആരോഗ്യ സുരക്ഷാ പദ്ധതികളിൽ ഉള്ള ബിപിഎൽ വിഭാഗത്തിന് സേവനം സൗജന്യമാണ്. സർക്കാർ നിർദേശിക്കുന്ന ദുർബല വിഭാഗങ്ങൾ അല്ലാത്തവർക്ക് 800 രൂപ ഫീസ്. ലാബുകൾ വിവരങ്ങൾ വെളിപ്പെടുത്തരുതെന്നും നിർദ്ദേശമുണ്ട്. 

നേരത്തെ തന്നെ കേന്ദ്രം സ്വകാര്യ ലാബുകൾക്ക് പരിശോധന നടത്താനുള്ള അനുമതി നൽകിയിരുന്നു. സ്വകാര്യ ലാബുകൾ എല്ലാവർക്കും സൗജന്യ പരിശോധന നടത്തണമെന്ന ഉത്തരവ് സുപ്രീം കോടതി നേരത്തെ തിരുത്തിയിരുന്നു. 'ആയുഷ്മാൻ ഭാരത്' യോജന പ്രകാരം ഇൻഷൂറൻസുള്ള പാവപ്പെട്ടവർക്ക് മാത്രമേ പരിശോധന സൗജന്യമായി നടത്തേണ്ടതുള്ളൂ എന്നായിരുന്നു സുപ്രീംകോടതിയുടെ തിരുത്തിയ ഉത്തരവ്. 

കൊവിഡ് 19 സ്ഥിരീകരിക്കുന്നതിനുള്ള ആൻ്റി ബോഡി ടെസ്റ്റ് നടത്താൻ സ്വകാര്യ ലാബുകൾക്കും സംസ്ഥാനത്ത് അനുമതി നൽകി. ഇതിനുളള മാർഗ്ഗനിർദ്ദേശം സംസ്ഥാനസർക്കാർ പുറത്തിറക്കി. എൻഎബിഎൽ അംഗീകാരം ഉള്ള ലാബുകൾക്ക് സർക്കാർ നിർദേശിച്ച പോർട്ടലിൽ രജിസ്റ്റർ ചെയ്ത ശേഷം ടെസ്റ്റ് തുടങ്ങാനാണ് നിർദേശം.

Read more at: ഒരാഴ്ചയിൽ പുതിയ രോഗികളുടെ നാലിരട്ടി രോഗമുക്തർ: ഇത് അഭിമാന കേരളം ...

സുപ്രീം കോടതി നിർദേശം അനുസരിച്ചുള്ള ഫീസ് വാങ്ങാനും അനുമതി നൽകി. കാരുണ്യ അടക്കം ആരോഗ്യ സുരക്ഷാ പദ്ധതികളിൽ ഉള്ള ബിപിഎൽ വിഭാഗത്തിന് സേവനം സൗജന്യമാണ്. സർക്കാർ നിർദേശിക്കുന്ന ദുർബല വിഭാഗങ്ങൾ അല്ലാത്തവർക്ക് 800 രൂപ ഫീസ്. ലാബുകൾ വിവരങ്ങൾ വെളിപ്പെടുത്തരുതെന്നും നിർദ്ദേശമുണ്ട്. 

നേരത്തെ തന്നെ കേന്ദ്രം സ്വകാര്യ ലാബുകൾക്ക് പരിശോധന നടത്താനുള്ള അനുമതി നൽകിയിരുന്നു. സ്വകാര്യ ലാബുകൾ എല്ലാവർക്കും സൗജന്യ പരിശോധന നടത്തണമെന്ന ഉത്തരവ് സുപ്രീം കോടതി നേരത്തെ തിരുത്തിയിരുന്നു. 'ആയുഷ്മാൻ ഭാരത്' യോജന പ്രകാരം ഇൻഷൂറൻസുള്ള പാവപ്പെട്ടവർക്ക് മാത്രമേ പരിശോധന സൗജന്യമായി നടത്തേണ്ടതുള്ളൂ എന്നായിരുന്നു സുപ്രീംകോടതിയുടെ തിരുത്തിയ ഉത്തരവ്. 

Follow Us:
Download App:
  • android
  • ios