Asianet News MalayalamAsianet News Malayalam

കൊവിഡ് 19: എറണാകുളത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചു

അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളിൽ സെൻട്രലൈസ്ഡ് എസി പ്രവർത്തിപ്പിക്കരുത് എന്നും ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു

Covid 19 Kerala lock down section 144 imposed in Ernakulam district
Author
Thiruvananthapuram, First Published Mar 24, 2020, 8:16 AM IST

കൊച്ചി: കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈ മാസം 31 വരെയാണ് നിരോധനാജ്ഞ. സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക് ഡൗണിന്റെ ഭാഗമായാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജില്ലയിലെമ്പാടും ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നാണ് നിർദ്ദേശം.

അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളിൽ സെൻട്രലൈസ്ഡ് എസി പ്രവർത്തിപ്പിക്കരുത് എന്നും ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ എസ് സുഹാസ് വ്യക്തമാക്കി.

അതിനിടെ, കൊച്ചി വിമാനത്താവളത്തിലെത്തിയ യാത്രക്കാരൻ ആരോഗ്യ പ്രവർത്തകർ നൽകിയ മാസ്ക് വലിച്ചെറിഞ്ഞു. ഈ യാത്രക്കാരനെ കൊച്ചി വിമാനത്താവളത്തിൽ വച്ച് തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശി ലാമി അറയ്ക്കലിനെയാണ് അറസ്റ്റ് ചെയ്തത്. 54 കാരനായ ഇയാൾ ആരോഗ്യ വകുപ്പ് പ്രവർത്തകരോട് സഹകരിക്കാതെ നെടുമ്പാശേരി വിമാനത്താവളത്തിന് പുറത്തേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. നെടുമ്പാശേരി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

Follow Us:
Download App:
  • android
  • ios