Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കൊവിഡ്; ഏഴ് പേര്‍ വിദേശത്ത് നിന്നെത്തിയവര്‍

ഏറ്റവും കൂടുതൽ പേരെ രോഗലക്ഷണത്തോടെ ആശുപത്രിയിലാക്കിയത് മലപ്പുറത്ത്, 36. കോഴിക്കോട് 17 ഉം കാസർകോട് 16 പേരും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഏറ്റവുമധികം പേർ വയനാട്ടിലാണ് ആശുപത്രിയിൽ രോഗബാധിതരായി കഴിയുന്നത് 19 പേരാണ്. 

covid 19 kerala situation and updates pinarayi vijayan press meet
Author
Trivandrum, First Published May 15, 2020, 5:33 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏഴ് പേർ വിദേശത്ത് നിന്ന് വന്നവരാണ്. തമിഴ്നാട്ടിൽ നിന്നെത്തിയ നാല് പേർക്കും മുംബൈയിൽ നിന്നെത്തിയ രണ്ട് പേർക്കും പോസിറ്റീവാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗ ബാധ . 

വയനാട് അഞ്ച്, മലപ്പുറം നാല്, ആലപ്പുഴ രണ്ട്, കോഴിക്കോട് രണ്ട് കൊല്ലം, പാലക്കാട് കാസർകോട് ഒന്ന് വീതം എന്നിങ്ങനെയാണ് പോസിറ്റീവ്. ആരുടേയും പരിശോധനാ ഫലം ഇന്ന് നെഗറ്റീവ് ആയിട്ടില്ല. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ. ഇതുവരെ 576 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. 80 പേർ ചികിത്സയിലാണ്. 48825 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 48287 പേർ വീടുകളിലും 538 പേർ ആശുപത്രികളിലുമാണ്.

ദില്ലിയിൽ നിന്ന് 1045 യാത്രക്കാരുമായി കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ എത്തി. 348 പേർ തിരുവനന്തപുരത്ത് ഇറങ്ങി. മുംബൈയിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശിയെ ജനറൽ ആശുപത്രിയിലാക്കി. മൂന്ന് പേരെ സർക്കാർ നിരീക്ഷണത്തിലാക്കി. മറ്റുള്ളവരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. എറണാകുളത്തെ 411 പേരിൽ ഒരാളെ നെഞ്ചുവേദനയെ തുടർന്ന് കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 286 പേർ കോഴിക്കോടിറങ്ങി. ഏഴ് പേർക്ക് രോഗലക്ഷണം കണ്ടെത്തി. ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

മറ്റുള്ളവരെ കർശന നിരീക്ഷണത്തിനായി അതത് ജില്ലകളിലെ കൊവിഡ് കെയർ സെന്ററുകളിലേക്കും വീടുകളിലേക്കും അയച്ചു. യാത്രക്കാരെ അതത് ജില്ലകളിലെത്തിക്കാൻ കെഎസ്ആർടിസി ബസുകൾ സജ്ജീകരിച്ചിരുന്നു. 149 യാത്രക്കാരുമായി ജിദ്ദയിൽ നിന്നെത്തിയ വിമാനത്തിൽ 58 ഗർഭിണികളുണ്ടായിരുന്നു.  ഇതിൽ നാല് പേരെ വിവിധ ജില്ലകളിൽ ചികിത്സയ്ക്കായി അയച്ചു. 69 പേരെ കൊവിഡ് കെയർ സെന്ററുകളിലും 76 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.

ഇന്ന് മാത്രം 122 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റവും കൂടുതൽ പേരെ രോഗലക്ഷണത്തോടെ ആശുപത്രിയിലാക്കിയത് മലപ്പുറത്ത്, 36. കോഴിക്കോട് 17 ഉം കാസർകോട് 16 പേരും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഏറ്റവുമധികം പേർ വയനാട്ടിലാണ് ആശുപത്രിയിൽ രോഗബാധിതരായി കഴിയുന്നത് 19 പേരാണ്. 

42201 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 40631 എണ്ണം നെഗറ്റീവാണ്. മുൻഗണനാ വിഭാഗത്തിൽ പെട്ട 4630 സാമ്പിളുകൾ ശേഖരിച്ചു. 4424 എണ്ണം നെഗറ്റീവാണ്. ഹോട്ട്സ്പോട്ടുകളുടെ എണ്ണം 16. ഇന്നുവരെയുള്ള 576 കേസുകളിൽ വിദേശത്ത് നിന്ന് വന്ന 311 പേർക്ക് കൊവിഡ്. ഇതിന് പുറമെ 8 പേർ വിദേശികളുമുണ്ട്.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 70 പേർക്ക് രോഗം സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 187 പേർ രോഗബാധിതരായി. സംസ്ഥാനത്ത് കേസുകളുടെ എണ്ണം വർധിക്കുന്നത് ആശങ്കയുണ്ടാക്കി. സമ്പർക്കത്തിലൂടെ രോഗം പടരാനുള്ള സാധ്യത മുന്നിലുണ്ട്. അതിനാൽ കരുതൽ വർധിപ്പിക്കണം. സുരക്ഷിതമായ ശാരീരിക അകലം പാലിക്കണം. മറ്റ് സുരക്ഷാ ക്രമീകരണങ്ങളും പാലിക്കണം. 

ക്വാറന്റീനിൽ കഴിയുന്നവർ പുറത്തിറങ്ങരുത്. നിർദ്ദേശം ലംഘിക്കുന്നവരെ കണ്ടെത്താനായി എല്ലാ ജില്ലകളിലും മോട്ടോർ സൈക്കിൾ ബ്രിഗേഡ് സംവിധാനം ഏർപ്പെടുത്തും. നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിലും സമീപത്തും പൊലീസുകാർ ബൈക്കിൽ പട്രോളിങ് നടത്തും.ശനിയാഴ്ചകളിലെ സർക്കാർ ഓഫീസ് അവധി തുടരണോയെന്ന് ആലോചിക്കും. നാളെ അവധിയാണ്. ഞായറാഴ്ച സമ്പൂർണ്ണ ലോക്ക് ഡൗണായി തുടരും. എല്ലാവരും സഹകരിക്കണം.

വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നവർ നിർദ്ദേശം ലംഘിച്ചതിന് സംസ്ഥാനത്ത് 65 കേസ് രജിസ്റ്റർ ചെയ്തു. തിരുവനന്തപുരത്ത് 53 കേസ്, കാസർകോട് 11.അതിർത്തിയിലും ചെക്പോസ്റ്റിലും പൊലീസുകാരെ അധികമായി നിയോഗിച്ചു. നാല് വിമാനത്താവളങ്ങളിലായി വിദേശത്ത് നിന്ന് 17 വിമാനങ്ങൾ വന്നു. കൊച്ചി തുറമുഖത്ത് മൂന്ന് കപ്പലും എത്തി. 3732 പേർ വിദേശ നിന്നെത്തി. കേരളത്തിൽ നിന്ന് 33000 അതിഥി തൊഴിലാളികളുമായി 29 ട്രെയിനുകൾ പോയി. കപ്പലുകളിൽ ആളുകൾ കൂട്ടത്തോടെ എത്തി. അവരിൽ മൂന്ന് പേർക്ക് തമിഴ്നാട്ടിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സഹയാത്രക്കാർക്ക് പ്രത്യേക പരിശോധന നടത്തും.

ദില്ലിയിൽ നിന്ന് 1045 യാത്രക്കാരുമായി കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ എത്തി. 348 പേർ തിരുവനന്തപുരത്ത് ഇറങ്ങി. മുംബൈയിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശിയെ ജനറൽ ആശുപത്രിയിലാക്കി. മൂന്ന് പേരെ സർക്കാർ നിരീക്ഷണത്തിലാക്കി. മറ്റുള്ളവരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. എറണാകുളത്തെ 411 പേരിൽ ഒരാളെ നെഞ്ചുവേദനയെ തുടർന്ന് കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 286 പേർ കോഴിക്കോടിറങ്ങി. ഏഴ് പേർക്ക് രോഗലക്ഷണം കണ്ടെത്തി. ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

മറ്റുള്ളവരെ കർശന നിരീക്ഷണത്തിനായി അതത് ജില്ലകളിലെ കൊവിഡ് കെയർ സെന്ററുകളിലേക്കും വീടുകളിലേക്കും അയച്ചു.യാത്രക്കാരെ അതത് ജില്ലകളിലെത്തിക്കാൻ കെഎസ്ആർടിസി ബസുകൾ സജ്ജീകരിച്ചിരുന്നു. 149 യാത്രക്കാരുമായി ജിദ്ദയിൽ നിന്നെത്തിയ വിമാനത്തിൽ 58 ഗർഭിണികളുണ്ടായിരുന്നു. ഇതിൽ നാല് പേരെ വിവിധ ജില്ലകളിൽ ചികിത്സയ്ക്കായി അയച്ചു. 69 പേരെ കൊവിഡ് കെയർ സെന്ററുകളിലും 76 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. റോഡ് മാർഗം കേരളത്തിലെത്താൻ 285880 പേർ രജിസ്റ്റർ ചെയ്തു. 123972 പേർക്ക് പാസ് നൽകി. ചെക്പോസ്റ്റ് വഴി 43151 പേർ സംസ്ഥാനത്ത് എത്തി. ട്രെയിൻ വഴി എത്താൻ 4694 പേർക്ക് പാസ് നൽകി. ക്വാറന്റീൻ കാര്യത്തിൽ സംസ്ഥാനത്ത് ആശയകുഴപ്പമില്ല.

ഫലപ്രദമായി ക്വാറന്റീൻ നടപ്പാക്കുന്നു. നിരീക്ഷണത്തിലുള്ള 48825 പേരിൽ 48287 പേരും വീടുകളിലാണ്. കേരളത്തിന്റെ സാഹചര്യത്തിൽ വീടുകളിലെ ക്വാറന്റീൻ വിജയകരമായി നടപ്പാക്കാനായി. രോഗം പടരുന്നത് പിടിച്ചുനിർത്താൻ സാധിച്ചതിന്റെ കാരണം ഇത്.പെയ്ഡ് ക്വാറന്റീൻ പുതിയ സാഹചര്യത്തിൽ നടപ്പിലാക്കാൻ ആലോചിക്കുന്നു. കൊവിഡ് 19 ജീവിതത്തിൽ മാറ്റങ്ങൾ വരുത്തി. ബ്രേക്ക് ദി ചെയിൻ നടപ്പിലാക്കാനായി. സാനിറ്റൈസർ, മാസ്ക് എന്നിവ ശീലമായി. എന്നാൽ ഇതെല്ലാവരും ചെയ്യുന്നെന്ന് പറയാനാവില്ല. ഇക്കാര്യത്തിൽ സമൂഹത്തിന്റെയാകെ പങ്കാളിത്തം പൂർണ്ണമായി ഉണ്ടാവണം.

ഗൗരവം മനസിലാക്കാനും കൂട്ടംകൂടി നിൽക്കുന്ന പ്രവണത നാട്ടിൽ ഇപ്പോൾ ചിലയിടങ്ങളിൽ കാണുന്നു. ഗൗരവം മനസിലാക്കാതെയുള്ള പ്രവണതയാണ്. അതോടൊപ്പം ചിലയിടത്ത് ഉത്സവം നടത്താൻ ആലോചിക്കുന്നു. ചില ആരാധനാലയങ്ങളിൽ കൂട്ടപ്രാർത്ഥനയ്ക്ക് പദ്ധതിയിടുന്നതായും റിപ്പോർട്ടുകളുണ്ട്. ഇതിൽ ആളുകൾ കൂട്ടം കൂടുന്നതിൽ കർശന നിയന്ത്രണം പാലിക്കണം. നിശ്ചിത എണ്ണത്തിൽ കൂടുതൽ പേർ സമ്മേളിക്കരുത്. ഇക്കാര്യത്തിൽ ഇളവുണ്ടാകില്ല. തത്കാലം അതിന് സാധിക്കില്ല.

നിലവിലെ രോഗബാധയുടെ തോതനുസരിച്ച് വയനാട് പ്രത്യേക ശ്രദ്ധ വേണ്ട ജില്ലയാണ്. എല്ലായിടത്തും കണ്ടെയ്ൻമെന്റ് സോൺ പ്രത്യേകമായി തന്നെ സംരക്ഷിക്കും. ഇവിടം വിട്ട് സഞ്ചരിക്കാനാവില്ല. എല്ലാ സ്ഥലത്തും ഇത് ബാധകമാണ്. ഇവിടെയുള്ള നിയന്ത്രണം മറ്റ് പ്രദേശങ്ങൾക്ക് ബാധകമായിരിക്കില്ല.

പ്രതിരോധ പ്രവർത്തനം ആരംഭിച്ച ശേഷം ആരോഗ്യ പ്രവർത്തകർ, പൊലീസ് ഇങ്ങനെ ഈ ഫീൽഡിലുള്ളവർ തുടർച്ചയായി വിശ്രമരഹിതമായി ജോലി ചെയ്യുന്നത് പ്രശ്നമാണ്. ഇവർക്ക് ഏത് തരത്തിൽ വിശ്രമം ഉറപ്പാക്കാനാവുമെന്ന് പ്രത്യേകം പരിശോധിക്കും. നിരീക്ഷണത്തിലുള്ളവരും റിവേഴ്സ് ക്വാറന്റീൻ കാരുമായി നിരന്തരം ബന്ധപ്പെടുന്നതിൽ വാർഡ് തല സമിതിക്ക് പ്രധാന പങ്ക്.

ഇവർ വീടുകളിൽ പോയി സ്ഥിതി പരിശോധിക്കുന്നവരാണ്. അവർക്ക് ജോലിയിൽ പ്രയാസമോ മടുപ്പോ ഉണ്ടാകുമ്പോൾ അടുത്ത ടീമിനെ നിയോഗിക്കേണ്ടി വരും. ആ സമിതി സ്ഥിരമാണ്. എന്നാൽ സമിതിയുടെ ഭാഗമായി ഇവരെ സഹായിക്കാനും ഇവരുടെ നിർദ്ദേശം അനുസരിച്ച് പ്രവർത്തിക്കാനും വളണ്ടിയർമാർ ഉണ്ടാകും. ഇവർക്ക് ക്ഷീണം അനുഭവപ്പെട്ടാൽ അവർക്ക് മാറ്റം കൊടുക്കാൻ മറ്റൊരു സെറ്റ് വളണ്ടിയർമാരെ ഒരുക്കണം. തുടർച്ചയായ പ്രവർത്തനത്തിലൂടെ ക്ഷീണമുണ്ടായാൽ മറ്റൊരു വിബാഗത്തെ പകരം നിയോഗിക്കാനാവും.

കേരളത്തിന് പുറത്ത് നിന്ന് വരുന്നവരെ സ്വീകരിക്കുമ്പോൾ ജാഗ്രത പുലർത്തണം. അല്ലെങ്കിൽ സംവിധാനത്തെയാകെ ബാധിക്കും. സർക്കാരിന്റെ ശ്രദ്ധയിൽപെടാതെ ആരെങ്കിലും വന്നാൽ പ്രദേശത്തെ നാട്ടുകാർ അറിയാതിരിക്കില്ല. അങ്ങിനെ കണ്ടെത്തുന്നവരെ വാർഡ് തല സമിതികൾ ഇടപെട്ട് ക്വാറന്റീൻ ചെയ്യണം. തദ്ദേശ സ്ഥാപനങ്ങൾ ഇത് ശ്രദ്ധിക്കണം.

ചെങ്കൽ ക്വാറിക്ക് അനുമതി നൽകിയിരുന്നു. ചിലയിടത്ത് ആളുകളെ പണിയെടുക്കാൻ കർണ്ണാടകത്തിൽ നിന്ന് ഊടുവഴികളിലൂടെ എത്തിക്കുന്നെന്ന് പരാതിയുണ്ട്. അത്തരക്കാർ രോഗവാഹകരാണെങ്കിൽ അപകടമാണ്. ഇക്കാര്യത്തിൽ ഉടമകൾ കർശന നിർദ്ദേശം നൽകണം. സംസ്ഥാനത്ത് ബ്യൂട്ടി പാർലറും ബാർബർ ഷോപ്പുകളും ശുചിയാക്കാൻ അനുമതി നൽകും.

എട്ട് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ട്രെയിനിന് റെയിൽവെ സമ്മതം ലഭിച്ചു. അതിഥി തൊഴിലാളികളെ തിരിച്ചയക്കുന്നതിന് അഞ്ച് സംസ്ഥാനങ്ങൾ ഇവിടങ്ങളിൽ കുടുങ്ങിയവരെ തിരിച്ചയക്കും. ബംഗളൂരു -തിരുവനന്തപുരം എക്സ്പ്രസ് നോൺ എസി ട്രെയിനാക്കി എല്ലാ ദിവസവും സർവീസ് നടത്തും. മെയ് 18 മുതൽ ജൂൺ 14 വരെ കേരളത്തിലുള്ള അതിഥി തൊഴിലാളികളെ പശ്ചിമ ബംഗാളിലേക്ക് 28 ട്രെയിനുകളിൽ അയക്കും. 

ദില്ലിയിലെ മലയാളി വിദ്യാർത്ഥികൾ ആശങ്കയിലാണ്. അതിന് വേണ്ടി ശ്രമിച്ച ഘട്ടത്തിലാണ് റെയിൽവെ ട്രെയിൻ സർവീസ് ആരംഭിച്ചത്. മറ്റ് യാത്രക്കാർക്കൊപ്പം ഐആർസിടിസി ഓൺലൈൻ ടിക്കറ്റ്, എസി ട്രെയിൻ ഫെയർഎന്നിവ തടസമായി. നോൺ എസി വണ്ടിയിൽ വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ മാർഗ്ഗം തേടി. ടിക്കറ്റ് അവർ തന്നെ എടുത്ത് യാത്ര ചെയ്യാനുള്ള സൗകര്യം ഉണ്ടാക്കും ദില്ലിയിലെ ഹെൽപ്പ് ഡസ്ക് ഇത് ഏകോപിപിക്കും. സംസ്ഥാനം സാധ്യമായതെല്ലാം ചെയ്യും. ദില്ലിയിൽ നിന്നടക്കം പ്രത്യേകം ട്രെയിൻ അനുവദിക്കാൻ റെയിൽവെ വിശദാംശം ഉടൻ ലഭിക്കും. രണ്ട് ദിവസത്തിനുള്ളിിൽ പ്രഖ്യാപനം പ്രതീക്ഷിക്കുന്നു.

വസ്ത്ര വ്യാപാര സ്ഥാപനങ്ങൾ നിബന്ധനകളോടെ പ്രവർത്തിക്കാൻ അനുമതി നേരത്തെ നൽകിയിരുന്നു. എന്നാൽ 15 ശതമാനം കടകളേ തുറന്നിട്ടുള്ളൂ. എന്തെങ്കിലും അവ്യക്തതയുണ്ടെങ്കിൽ തിരുത്താൻ നിദ്ദേശം നൽകി. ഇസ്രയേലിൽ വിസ കാലാവധി കഴിഞ്ഞ മലയാളി നഴ്സുമാരെ തിരിച്ചെത്തിക്കാൻ കേന്ദ്രവുമായി ബന്ധപ്പെടും.

തടി ലേലത്തിലെടുത്തവർക്ക് ലോക്ക് ഡൗൺ തടസമായി. തറവാടകയും പിഴയും ഒഴിവാക്കാൻ അവർ ആവശ്യപ്പെട്ടു. അത് പരിശോധിച്ച് തീരുമാനമെടുക്കും. വയനാട്ടിൽ നാളെ തീരുമാനിച്ച തടി ലേലം മാറ്റിവെയ്ക്കുന്നു. നടക്കാൻ പാടില്ലാത്ത സംഭവം സംസ്ഥാനത്ത് നടന്നു. മത്സ്യ പരിശോധനക്കിടെ കൈക്കൂലി വാങ്ങിയെന്ന പരാതി. വിജിലൻസിനെ അന്വേഷിക്കാൻ ചുമതലപ്പെടുത്തി. ദുരിത ഘട്ടത്തിലും ഇത്തരം പെരുമാറ്റത്തിന് ഉചിതമായ നടപടി എടുക്കും.

പ്രതിരോധ പ്രവർത്തനത്തിൽ പങ്കെടുക്കുന്നവരുടെ സുരക്ഷയ്ക്ക് കൂടുതൽ പരിഗണന നൽകും. ആശുപത്രികളിലെ ഒപികളിൽ ആൾത്തിരക്ക് വർധിച്ചു. ഓൺലൈൻ വഴി ഇത് ക്രമപ്പെടുത്താൻ കഴിയുമോ എന്ന്  പരിശോധിക്കും. സംസ്ഥാനത്തെ ജലഗതാഗതം പൊതുഗതാഗതം തുറക്കുന്നതോടെ മാത്രമേ ആരംഭിക്കാനാവൂ.

ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരുടെ ക്ഷേമത്തിനായി കേന്ദ്രം സംസ്ഥാനങ്ങൾക്ക് അധിക തുക അനുവദിച്ചെന്ന് കേന്ദ്രമന്ത്രി പറഞ്ഞത് പുതിയ സഹായമല്ല. ദുരന്ത പ്രതികരണ നിധിയിലേക്ക് കേന്ദ്രത്തിന്റെ വിഹിതമാണ്. കൊവിഡ് 19 പൊട്ടിപ്പുറപ്പെട്ടില്ലെങ്കിലും ഈ തുക ലഭിക്കേണ്ടതാണ്. കേരളത്തിന് 314 കോടി രൂപയാണ് 15ാം ധനകാര്യ കമ്മിഷൻ കേന്ദ്രവിഹിതം നിശ്ചയിച്ചത്. 157 കോടിയാണ് ഇപ്പോൾ കിട്ടിയത്. സംസ്ഥാനങ്ങൾക്ക് പ്രത്യേകം ഗ്രാന്റുകൾ അനുവദിക്കണമെന്നും പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ രണ്ടാം റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുനനു. ദുരന്ത പ്രതികരണ നിധിയിലേക്കുള്ള സഹായത്തെ കേന്ദ്രസഹായമായി വ്യാഖ്യാനിക്കരുത്. കേരളം ഈ നിധിയിൽ നിന്നും കൊവിഡ് പ്രതിരോധം നടത്തുന്നു. കളക്ടർമാഡക്ക് 17 കോടിയും 15 കോടി ആരോഗ്യവകുപ്പിന് ഉപകരണം വാങ്ങാനും നൽകി.

മാനദണ്ഡപ്രകാരം ദുരിതാശ്വാസത്തിന് 25 ശതമാനം തുക മാത്രമേ അനുവദിക്കാനാവൂ. കേരളം ക്ഷേമപെൻഷൻ അടക്കം വിതരണം ചെയ്യാൻ ബജറ്ററി തുകയാണ് ഉപയോഗിക്കുന്നത്.കൊവിഡ് 19നെ തുടർന്നുള്ള സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളെ കുറിച്ച് പഠനം നടത്താൻ സമിതി ചുമതലയേറ്റിരുന്നു. ഗിഫ്റ്റ് റിപ്പോർട്ട് പ്രകാരം ആഭ്യന്തര വരുമാനത്തിൽ നഷ്ടം വരുമെന്നും റവന്യു വരുമാനം 81180 കോടിയായി കുറയുമെന്നും കണക്കാക്കി. റവന്യു വരുമാന നഷ്ടം 35455 കോടി രൂപയാണ്. സാമൂഹിക ക്ഷേമ ചെലവുകൾ അടക്കം അതേപടി തുടർന്നാൽ റവന്യു കമ്മിയും ധനക്കമ്മിയും വർധിക്കും. സർക്കാർ ചെലവിൽ സാധ്യമായ ക്രമീകരണത്തിന് റിപ്പോർട്ട് സമർപ്പിക്കാൻ സാമ്പത്തിക വിദഗ്ധൻ സുനിൽ മാണി അധ്യക്ഷനായ സമിതി രൂപീകരിച്ചു.

പൊതുവായി വരുമാന നഷ്ടം ഉണ്ടായിരിക്കെ സംസ്ഥാനത്തിന് നികുതി വിഹിതവും കുറയും. ഈ പ്രതിസന്ധി മറികടക്കാനാണ് വായ്പാ പരിധി അഞ്ച് ശതമാനമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്. കേന്ദ്രം അഴരുടെ വായ്പാ പരിധി 5.5 ശതമാനമായി ഉയർത്തിയിരുന്നു. സംസ്ഥാനത്തിന്റേത് മൂന്ന് ശതമാനമാക്കിയത് ഫെഡറൽ സംവിധാനത്തിന്റെ അടിസ്ഥാന തത്വത്തിന് നിരക്കുന്നതല്ല.

കൊവിഡ് സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തെ ബാധിച്ചത് വിദഗ്ദ്ധമായി പഠിക്കാൻ നിയോഗിച്ച സമിതിയെ നിയോഗിച്ചു. ഇതുമായി ബന്ധപ്പെട്ട് സർവേ നടത്തുന്നു. ചോദ്യാവലി തയ്യാറാക്കി.കൊവിഡ് 19 ഉം ലോക്ക്ഡൗണും മൂലം വിവിധ മേഖലയിൽ എന്തെല്ലാം ആഘാതം ഉണ്ടായെന്ന ചോദ്യങ്ങൾ ഇവയിലുണ്ട്.സാമ്പത്തിക ആഘാതം മറികടക്കാൻ ആവശ്യമായ സമയം, മാർഗ്ഗം എന്നിവയെ കുറിച്ചും ചോദ്യാവലിയിലുണ്ട്. ശേഖരിക്കുന്ന വിവരങ്ങൾ സർക്കാർ അനുമതി നൽകിയ പൊതുകാര്യങ്ങൾക്കേ അനുവദിക്കൂ.ഒരു മാസത്തിനുള്ളിൽ ഇടക്കാല റിപ്പോർട്ടും മൂന്ന് മാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ടും സമർപ്പിക്കും.

2.20 ലക്ഷം കുടുംബങ്ങൾക്ക് സർക്കാർ പുതിയ വീട് നൽകി. പ്രതിസന്ധിയുടെ കാലഘട്ടത്തിലും വീടുകൾ നൽകാനായത് പത്ത് ലക്ഷത്തിലേറെ പേർക്ക് സുരക്ഷിതമായ പാർപ്പിടം ഒരുക്കാൻ സാധിച്ചു. ലോക്ക്ഡൗണിൽ 50000 വീടുകളുടെ നിർമ്മാണം തടസ്സപ്പെട്ടു. ഇവയുടെ പ്രവർത്തി ഉടൻ ആരംഭിക്കും. സംസ്ഥാന വിഹിതത്തിന്റെ വിതരണം ഈയാഴ്ച തുടങ്ങും. ഏറ്റെടുത്ത വീടുകൾ പൂർത്തീകരിക്കാനുള്ള മുഴുവൻ തുകയും വിതരണം ചെയ്യാൻ 550 കോടി ലഭ്യമാക്കി.

 

Follow Us:
Download App:
  • android
  • ios