തിരുവനന്തപുരം: മുഖ്യമന്ത്രി മുൻകയ്യെടുത്ത് നടത്തുന്ന കൊവിഡ് പ്രതിരോധ പ്രവർത്തനം വാര്‍ത്താ സമ്മേളനങ്ങളിൽ മാത്രമാണെന്ന് ചെന്നിത്തല. കൊവിഡ് എന്നാൽ നൂറ് മീറ്റര്‍ ഓട്ടമായാണ് സര്‍ക്കാര്‍ കണ്ടത്. ഓടി തീര്‍ന്നപ്പോൾ കഴിഞ്ഞപ്പോൾ ജയിച്ചേ എന്ന് ആർത്തു വിളിച്ചു. അതിന് ശേഷമാണ് അത് മാരത്തോണായിരുന്നു എന്ന് തിരിച്ചറിഞ്ഞതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

സംസ്ഥാന സർക്കാരിനെ പിആര്‍ മഹാമാരി ബാധിച്ചു. കൊവിഡ് മരണങ്ങൾ കുറച്ച് കാണിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു