വാഷിംഗ്ടൺ: അമേരിക്കയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട വാര്യപുരം സ്വദേശി ജോസഫ് കുരുവിളയാണ് മരിച്ചത്. അമേരിക്കയിൽ കൊവിഡ് മരണനിരക്കിൽ കുറവില്ല. ലോകരാജ്യങ്ങളിൽ ഏറ്റവും കൂടുതൽ മരണവും രോഗബാധിതരും അമേരിക്കയിലാണ്  24 മണിക്കൂറിനിടെ 1500 ലധികം പേർ മരിച്ചു. രാജ്യത്ത് ആകെ മരണം 23,610 ആയി. രോഗബാധിതരുടെ എണ്ണം ആറ് ലക്ഷത്തോട് അടുക്കുകയാണ്.