തൃശ്ശൂർ: പാലക്കാട് കോങ്ങാട് എംഎൽഎ കെ വി വിജയദാസിന്‍റെ നില അതീവ ഗുരുതരമായി തുടരുന്നതായി മെഡിക്കൽ ബുള്ളറ്റിൻ. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു. നേരത്തെ കൊവിഡ് ബാധിച്ച എംഎൽഎ പിന്നീട് നെഗറ്റീവ് ആയി. എന്നാൽ കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു.

ഇതേത്തുടർന്ന് ഡ‍ിസംബർ 11-നാണ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. കടുത്ത ശ്വാസകോശ രോഗo അദ്ദേഹത്തെ അലട്ടുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിക്കുന്നു. വിദഗ്ധഡോക്ടർമാരുടെ സംഘം തന്നെ അദ്ദേഹത്തെ തുടർച്ചയായി നിരീക്ഷിച്ച് ചികിത്സ നൽകുന്നുണ്ടെന്നും മെഡിക്കൽ കോളേജ് അറിയിച്ചു.