കോഴിക്കോട്: കൊവിഡ് വ്യാപനം കണക്കിലെടുത്ത് കോഴിക്കോട് ജില്ലയിലെ ആരാധനാലയങ്ങളില്‍ നിയന്ത്രണം. മുസ്ലീം പള്ളികളില്‍ നടക്കുന്ന ജുമാ നമസ്‌കാരത്തില്‍ നാല്‍പ്പതില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കരുത്. മറ്റ് ആരാധനലായങ്ങളില്‍ നടക്കുന്ന പ്രാര്‍ത്ഥനകളില്‍ 20ല്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കരുതെന്നും കലക്ടര്‍ നിര്‍ദേശം നല്‍കി. കണ്ടെയ്ന്‍മെന്റ് സോണുകളിലെ ആരാധനാലയങ്ങളില്‍ ഭക്തരെ പങ്കെടുപ്പിക്കരുതെന്നും കലക്ടര്‍ നിര്‍ദേശിച്ചു. ജില്ലയിലെ കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.

കൊവിഡ് വ്യാപനം; കോഴിക്കോട് 17 കണ്ടെയ്ൻമെൻ്റ് സോണുകൾ കൂടി; 7 പ്രദേശങ്ങളെ ഒഴിവാക്കി