ഇരിക്കൂർ സ്വദേശി നടുക്കണ്ടി ഉസ്സൻകുട്ടിയാണ് മരിച്ചത്. മുംബൈയിൽ നിന്ന് എത്തിയ അദ്ദേഹത്തിന് നിരീക്ഷണത്തിൽ കഴിയവെ പനി പിടിച്ചിരുന്നു. ഹൃദ്രോഗിയായ ഇദ്ദേഹത്തിന് ശാരീരിക അവശതകൾ ഉണ്ടായിരുന്നു. 

കണ്ണൂ‍ർ: സംസ്ഥാനത്ത് വീണ്ടും ഒരു കൊവിഡ് മരണം. കണ്ണൂരിൽ നിരീക്ഷണത്തിലിരിക്കെ മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇരിക്കൂർ സ്വദേശി നടുക്കണ്ടി ഉസ്സൻകുട്ടിയാണ് മരിച്ചത്. മുംബൈയിൽ നിന്ന് എത്തിയ അദ്ദേഹത്തിന് നിരീക്ഷണത്തിൽ കഴിയവെ പനി പിടിച്ചിരുന്നു. ഹൃദ്രോഗിയായ ഇദ്ദേഹത്തിന് ശാരീരിക അവശതകൾ ഉണ്ടായിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

മുംബൈയിൽ നിന്ന് 9-ാം തീയതി ട്രെയിനിലാണ് ഇദ്ദേഹം തിരിച്ചെത്തിയത്. പനിയും വയറിളക്കവും വന്നതോടെ കണ്ണൂ‌ർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പനി കൂടിയതോടെ ഇദ്ദേഹത്തിന്‍റെ സ്രവം പരിശോധനയ്ക്ക് അയച്ചെങ്കിലും ഇന്ന് രാവിലെ മരിച്ചു. തുടർന്ന് വന്ന ഫലത്തിലാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

കണ്ണൂർ‍ ജില്ലയിൽ നിലവിൽ 21,728 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 21,544 പേരാണ് വീട്ടിലാണ് നിരീക്ഷണത്തിലുള്ളത്. 284 പേർക്കാണ് ഇത് വരെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 123 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഒരു കോഴിക്കോട് സ്വദേശിയും, എട്ട് കാസർകോട് സ്വദേശികളും, ആലപ്പുഴ, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ നിന്ന് ഓരോ പേർ വീതവും കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലുണ്ട്.