പനിയും ചുമയും ഉള്ളതിനാൽ ഇന്നലെ മുതൽ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇയാൾ നിരീക്ഷണത്തിലായിരുന്നു. 

കൊല്ലം: കൊല്ലം പത്തനാപുരത്തെ ആശുപത്രിയിൽ കൊവിഡ് 19 നിരീക്ഷണത്തിലിരിക്കെ ചാടിപ്പോയ തമിഴ്നാട് സ്വദേശിയെ കണ്ടെത്തി. കലഞ്ഞൂരിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് തിരുനെൽവേലി സ്വദേശി തങ്കത്തെയാണ് കണ്ടെത്തിയത്. തിരച്ചിലിനിടെ വാഴപ്പാറ കനാലില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പനിയും ചുമയും ഉള്ളതിനാൽ ഇന്നലെ മുതൽ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇവർ നിരീക്ഷണത്തിലായിരുന്നു. നേരത്തേ, സംസ്ഥാനത്തി​ന്റെ പലഭാഗങ്ങളിലും നിരീക്ഷണത്തിലുള്ളവർ അധികൃതരുടെ കണ്ണ് വെട്ടിച്ച് ചാടിപ്പോയിരുന്നു. ഇവരെ പിന്നീട് അധികൃതർ പിടികൂടി ആശുപത്രികളിൽ എത്തിക്കുകയും ചെയ്തിരുന്നു.

Also Read: വരാനിരിക്കുന്നത് നിര്‍ണായക ദിനങ്ങളെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

അതിനിടെ, കൊല്ലത്ത് ലോക്ക് ഡൗൺ ലംഘിച്ച് ആഴക്കടലിൽ മൽസ്യ ബന്ധനം നടത്തിയ രണ്ട് ബോട്ടുകൾ പിടികൂടി. ഒരു മാസമായി കടലിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന 35 പേരെ കസ്റ്റഡിയിലെടുത്തു. കൊല്ലം നീണ്ടകര കോസ്റ്റൽ പൊലീസാണ് ഇവരെ പിടികൂടിയത്. ഇവരെ 28 ദിവസം നിരീക്ഷത്തിലാക്കും.