തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ പരീക്ഷാ ഷെഡ്യൂളുകൾക്ക് മാറ്റമുണ്ടാകില്ല, എസ്എസ്എൽസി , പ്ലസ് ടു പരീക്ഷകൾ മുൻ നിശ്ചയപ്രകാരം തന്നെ നടത്താനാണ് തീരുമാനം. രോഗം ഉള്ളവരുണ്ടെങ്കിൽ അവര്‍ക്ക് സേ പരീക്ഷ എഴുതാൻ അവസരം നൽകും. പത്തനംതിട്ട ജില്ലയിൽ ജാഗ്രത നിലവിലുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട് . 

അതേസമയം എറണാകുളത്ത് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കേരളത്തിൽ നിലവിലുള്ള കൊവിഡ് കേസുകളുടെ എണ്ണം ആറായി. കര്‍ശന ജാഗ്രതാ നിര്‍ദ്ദേശമാണ് ആരോഗ്യവരുപ്പ് അധികൃതര്‍ നൽകിയിട്ടുള്ളത്.

തുടര്‍ന്ന് വായിക്കാം: കൊവിഡ് 19: വിവരങ്ങൾ അറിയിക്കണം, നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രി...