വയനാട്: വയനാട് മാനന്തവാടി ദ്വാരകയിലെ കൊവിഡ് കെയർ സെന്‍ററിൽ നിന്ന് രോഗി ചാടി പോയി. കർണാടക ചാമരാജ് നഗർ സ്വദേശി സയ്യിദ് ഇർഷാദ് ആണ് ഇന്നലെ രാത്രി മുങ്ങിയത്. ഓഗസ്റ്റ് 27 ന് ആണ് ഇയാളെ കൊവിഡ് കെയർ സെൻ്ററിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ വകുപ്പ് അധികൃതർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.