Asianet News MalayalamAsianet News Malayalam

ആംബുലൻസ് പീഡനം; ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി

ഡ്രൈവറെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ ഏജൻസിയോട് അടിയന്തരമായി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ ആരോഗ്യമന്ത്രി. കർശനമായ ശിക്ഷ കിട്ടുന്ന തരത്തിൽ കേസെടുക്കാൻ പൊലീസിനും നിർദ്ദേശം നൽകിയതായി അറിയിച്ചു.

covid 19 patient molested in ambulance health minister assures strict action
Author
Thiruvananthapuram, First Published Sep 6, 2020, 11:02 AM IST

തിരുവനന്തപുരം: കൊവിഡ് ബാധിച്ച യുവതിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച സംഭവത്തിൽ അപലപിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ. ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇനി ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം ഒരിക്കലം സംഭവിക്കാൻ പാടില്ലാത്തതാണെന്നും ഈ വിഷയത്തിൽ എന്ത് കൊണ്ടാണ് വീഴ്ചയുണ്ടായതെന്ന് വിശദമായി അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.

Read more at: കൊവിഡ് രോഗിയെ പീഡിപ്പിച്ച ആംബുലൻസ് ഡ്രൈവര്‍ ക്രിമിനൽ കേസുകളിലെ പ്രതിയെന്ന് പൊലീസ്, സംഭവം ആസൂത്രിതം 

ഡ്രൈവറെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ ഏജൻസിയോട് അടിയന്തരമായി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ ആരോഗ്യമന്ത്രി. കർശനമായ ശിക്ഷ കിട്ടുന്ന തരത്തിൽ കേസെടുക്കാൻ പൊലീസിനും നിർദ്ദേശം നൽകിയതായി അറിയിച്ചു. ഏതെങ്കിലും സാഹചര്യത്തിൽ ആംബുലൻസിൽ രോഗി ഒറ്റയ്ക്കായി പോകുന്ന സാഹചര്യം ഒഴിവാക്കാൻ പുതിയ സംവിധാനം ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. 

ഈ സംഭവത്തിൽ ഏത് സാഹചര്യത്തിലാണ് രോഗിയെ ഒറ്റയ്ക്ക് കൊണ്ട് പോകേണ്ടി വന്നതെന്ന് അന്വഷിക്കും. തികച്ചും അപ്രതീക്ഷിതമായ സംഭവമാണ് ഉണ്ടായത്. 108 ആംബുലൻസ് പ്രവർത്തനം ആരംഭിച്ച ശേഷം ഇത് വരെ വളരെ മികച്ച രീതിയിലാണ് മുന്നോട്ട് പോയിട്ടുള്ളത്. ഇത് എല്ലാവരും അംഗീകരിച്ചതാണ്, മന്ത്രി പറയുന്നു. 

Read more at: ആറന്മുളയിൽ കൊവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ചതായി പരാതി; 108 ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ ...

കൊവിഡ് പോസിറ്റീവായ രോഗി മാനസികമായി അസ്വസ്ഥതയിലായിരിക്കുമെന്നും അവരെ സുരക്ഷിതമായി ആശുപത്രിയിലെത്തിക്കേണ്ടതാണ് ആംബുലൻസ് ഡ്രൈവറുടെ ജോലിയെന്നും പറഞ്ഞ ആരോഗ്യമന്ത്രി. ഈ ഒരു സംഭവം കൊണ്ട് ആംബുലൻസ് ഡ്രൈവർമാരെല്ലാം ഇത് പോലെയാണെന്ന് വിചാരിക്കരുതെന്നും വ്യക്തമാക്കി. ഏറെ ത്യാഗം സഹിച്ച് സേവനം ചെയ്യുന്ന ആംബുലൻസ് ഡ‍്രൈവർമാരെ ഈ സംഭവം കാരണം തെറ്റിദ്ധരിക്കരുതെന്ന് മന്ത്രി പറ‍ഞ്ഞു. 

Follow Us:
Download App:
  • android
  • ios