കണ്ണൂർ: കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിലായിരുന്നയാൾ മരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന പടിയൂർ സ്വദേശി സൈമൺ ആണ് മരിച്ചത്. അറുപത് വയസായിരുന്നു. ഇരിട്ടി താലൂക്ക് ആശുപത്രിയിൽ നിന്നും ആന്റിജൻ പരിശോധനയിൽ കൊവിഡ് പോസിറ്റീവായിരുന്നു. 

ഗുരുതരാവസ്ഥയിൽ ആയതോടെ ഈ മാസം 7ന് മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായിരുന്നു. ഇരിട്ടി ആശുപത്രി ഐസിയുവിൽ നിന്ന് സമ്പർക്കത്തിലൂടെയാണോ രോഗം ബാധിച്ചത് എന്നാണ് സംശയം. സ്രവം കൂടുതൽ പരിശോധനയ്ക്കായി ആലപ്പുഴ ലാബിലേക്ക് അയച്ചു. ഇദ്ദേഹത്തിന്റെ അടുത്ത രണ്ട് ബന്ധുക്കൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.