ഏപ്രില്‍ 20ന് ശേഷം ബാര്‍ബര്‍ ഷോപ്പുകളുടെ പ്രവര്‍ത്തനത്തിന് ഇളവുകള്‍ നല്‍കും. ശനി, ഞായര്‍ ദിവസങ്ങളിലാണ് ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് തുറക്കാന്‍ അനുമതി ഉണ്ടായിരിക്കുക.
തിങ്കളാഴ്ച്ചക്ക് ശേഷം തീവ്രമല്ലാത്ത മേഖലയിൽ കൂടുതൽ ഓഫീസുകൾ തുറന്ന് പ്രവർത്തിക്കാനും ധാരണയായി. പൊതു ഗതാഗതത്തിന് തൽക്കാലം ഇളവ് അനുവദിക്കില്ല. തിങ്കളാഴ്ചക്ക് ശേഷം സ്വകാര്യ കാറിൽ നാല് പേർക്ക് യാത്ര അനുമതി നൽകും. നിലവിൽ രണ്ട് പേർക്ക് മാത്രമാണ് യാത്ര അനുമതി ഉള്ളത്.
ഒറ്റയടിക്ക് എല്ലാ നിയന്ത്രണങ്ങളും എടുത്ത് കളയുന്ന തരത്തിൽ ഒരു തീരുമാനത്തിനും നിലവിൽ സാധ്യതയില്ലെന്നാണ് ഇന്ന് ചേർന്ന മന്ത്രിസഭായോഗം വിലയിരുത്തിയത്. കയർ, കശുവണ്ടി, കൈത്തറി, ബീഡി തുടങ്ങി പരമ്പരാഗത തൊഴിൽ മേഖലകളിലും ഇളവ് നൽകാൻ ധാരണയുണ്ട്. ഏപ്രിൽ 20 ന് ശേഷം മാത്രമേ ഇളവ് പ്രാബല്യത്തില്‍ വരികയുള്ളൂ.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
