തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക നിറച്ച് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു. ഏഴ് ജില്ലകളില്‍  ഇന്ന് കൊവിഡ് കേസുകള്‍ നൂറ് കടന്നു.  തിരുവനന്തപുരത്താണ് ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 297 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്.   മലപ്പുറത്ത് 242 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.  

കോഴിക്കോട് 158 പേര്‍ക്കും കാസര്‍കോട് 147 പേര്‍ക്കും ആലപ്പുഴയില്‍ 146ഉം പാലക്കാട് 141ഉം എറണാകുളത്ത് 133ഉം കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. കാസർകോട് 147 പേരിൽ 145 പേർക്കും സമ്പർക്കത്തിലൂടെ രോഗബാധ. തൃശ്ശൂര്‍ 32, കണ്ണൂര്‍ 30, കൊല്ലം 25. കോട്ടയം 24, പത്തനംതിട്ട 20, വയനാട് 18, ഇടുക്കി 4 എന്നിങ്ങനെയാമ് മറ്റ് ജില്ലകളിലെ കണക്ക്.

ഇന്ന് സ്ഥിരീകരിച്ച 1417 കൊവിഡ് കേസുകളില്‍ 1242 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍‌ന്നത്. ഇതില്‍ ഉറവിടം അറിയാത്ത 105 കേസുകളും 36 ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നുവെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.