Asianet News MalayalamAsianet News Malayalam

തലസ്ഥാനത്ത് 500 കടന്ന് കൊവിഡ് രോഗികള്‍, അഞ്ച് ജില്ലകളില്‍ ഇന്ന് 100ന് മുകളിൽ

തിരുവനന്തപുരം ജില്ലയിലെ 487 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 200 പേര്‍ക്കും, എറണാകുളം ജില്ലയിലെ 110 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

covid 19 positive case increase in thiruvananthapuram
Author
Thiruvananthapuram, First Published Aug 16, 2020, 6:15 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ച്  ജില്ലകളില്‍ കൊവിഡ് രോഗികളുടെ എണ്ണം നൂറിന് മുകളില്‍. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍.  519 പേര്‍ക്കാണ് തലസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ആദ്യമായാണ് ഒരു ജില്ലയില്‍ 500ല്‍ അധികം പൊസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 123 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 100 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 

തിരുവനന്തപുരം ജില്ലയിലെ 487 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 200 പേര്‍ക്കും, എറണാകുളം ജില്ലയിലെ 110 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 106 പേര്‍ക്കും, കോട്ടയം 91 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.  വയനാട് ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 44 പേര്‍ക്കും, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 30 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും ഇന്ന് കൊവിഡ് പൊസിറ്റീവ് ആയി.

ഇതില്‍  ആലപ്പുഴ ജില്ലയിലെ 73 പേര്‍ക്കും, കൊല്ലം ജില്ലയിലെ 70 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 38 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 37 പേര്‍ക്കും, വയനാട് ജില്ലയിലെ 36 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 33 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 27 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 24 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 19 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.  100 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല എന്നത് കടുത്ത ആശങ്കയുണ്ടാക്കുന്നു.

Follow Us:
Download App:
  • android
  • ios