തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിന് സമഗ്ര പദ്ധതികളുമായി പൊലീസ്. റോഡിലും വ്യാപാര സ്ഥാപനങ്ങളിലും ആൾക്കൂട്ടം അനുവദിക്കില്ല. കര്‍ശന നിയന്ത്രണം ഇക്കാര്യത്തിൽ ഏര്‍പ്പെടുത്തണമെന്നാണ് ഡിജിപി വിളിച്ച അവലോകന യോഗത്തിന്‍റെ തീരുമാനം 

നിരത്തുകളിലെ പരിശോധനകൾക്ക് ഡിവൈഎസ്പിമാര്‍ നേരിട്ട് നേതൃത്വം നൽകും. സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളിലും പരിശോധന കർശനമാക്കും.