ലോക്ക്ഡൗണിന് മുമ്പ് അവധിയിൽ പ്രവേശിച്ച 265 തടവുകാർ സെപ്റ്റംബർ 30ന് ശേഷം മൂന്ന് ദിവസത്തിനകം ജയിലിൽ പ്രവേശിക്കണം. രണ്ടാംഘട്ടത്തിൽ ഓപ്പൺ ജയിൽ, വനിത ജയിൽ എന്നിവിടങ്ങളിലെ 589 തടവുകാർ ഒക്‌ടോബർ 15ന് ശേഷം മൂന്ന് ദിവസത്തിനുള്ളിൽ തിരികെയെത്തണം

തിരുവനന്തപുരം: പരോൾ അനുവദിച്ച തടവുകാരെ ജയിലിൽ പുനപ്രവേശിപ്പിക്കുന്നതിന് സമയപരിധി ദീർഘിപ്പിച്ച് ഉത്തരവായി. 45 ദിവസമാണ് നീട്ടി നൽകിയാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. ലോക്ക്ഡൗണിന് മുമ്പ് അവധിയിൽ പ്രവേശിച്ച 265 തടവുകാർ സെപ്റ്റംബർ 30ന് ശേഷം മൂന്ന് ദിവസത്തിനകം ജയിലിൽ പ്രവേശിക്കണം.

Add Asianetnews as a Preferred SourcegooglePreferred

രണ്ടാംഘട്ടത്തിൽ ഓപ്പൺ ജയിൽ, വനിത ജയിൽ എന്നിവിടങ്ങളിലെ 589 തടവുകാർ ഒക്‌ടോബർ 15ന് ശേഷം മൂന്ന് ദിവസത്തിനുള്ളിൽ തിരികെയെത്തണം. മൂന്നാംഘട്ടത്തിൽ സെൻട്രൽ ജയിൽ, അതീവ സുരക്ഷാ ജയിൽ എന്നിവിടങ്ങളിലെ 192 തടവുകാർ ഒക്‌ടോബർ 30ന് ശേഷം മൂന്ന് ദിവസത്തിനുള്ളിൽ ജയിലിൽ തിരികെ പ്രവേശിക്കണമെന്നാണ് നിർദ്ദേശം.