Asianet News MalayalamAsianet News Malayalam

രണ്ടാം ഘട്ടത്തിൽ രോഗം പടരാൻ കാരണം റാന്നി സ്വദേശികൾ; രാജു എബ്രഹാം

ആരോഗ്യമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല നടത്തിയ മീഡിയാ മാനിയ പരാമര്‍ശം പിൻവലിക്കണം. ഒരുമിച്ച് നിൽക്കുന്ന ജനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിച്ചത്. അത് പിൻവലിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 

Covid 19 ranni mla Raju Abraham speech in niyamasabha
Author
Trivandrum, First Published Mar 13, 2020, 11:00 AM IST

തിരുവനന്തപുരം: ആദ്യഘട്ടത്തിൽ സ്ഥിരീകരിച്ച കൊവിഡ് ബാധ ഫലപ്രദമായി തടഞ്ഞു നിര്‍ത്തിയ ആരോഗ്യ വകുപ്പിന് രണ്ടാംഘട്ടത്തിൽ വെല്ലുവിളി ഉണ്ടാക്കിയത് ഇറ്റലിയിൽ നിന്ന് എത്തിയ മൂന്ന് പേര്‍ തന്നെയാണെന്ന് രാജു എബ്രഹാം. ഇവരെകുറ്റപ്പെടുത്താൻ പാടില്ലെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. എന്നാലത് ശരിയല്ലെന്നും രാജു എബ്രഹാം വിശദീകരിച്ചു. 

പലതവണ വിമാനത്തിൽ ഫോം പൂരിപ്പിച്ച് നൽകണമെന്ന നിര്‍ദ്ദേശം ഉണ്ടായിട്ടും അത് പാലിച്ചില്ല. ഖത്തറിൽ നിന്ന് വന്നെന്ന് പറഞ്ഞാണ് വിമാനത്താവളത്തിലെ എമിഗ്രേഷൻ കൗണ്ടറിൽ നിന്ന് പുറത്ത് കടന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് വന്നവരോടും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് ഇറ്റലിയിൽ നിന്നെത്തിയവര്‍ ചെയ്തത്. ആയിരത്തിലധികം ആളുകളുമായി അവര്‍ അപ്പോഴേക്കും സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ആരോഗ്യ പ്രവര്‍ത്തകരുടെ സമയോചിത ഇടപെടൽ കാരണമാണ് രോഗ വ്യാപനം ഇത്രയെങ്കിലും പിടിച്ച് നിര്‍ത്താനായതെന്നും റാന്നി എംഎൽഎ രാജു എബ്രഹാം പറഞ്ഞു. 

ആരോഗ്യ വകുപ്പിന്‍റെ പ്രവര്‍ത്തനം ഈ ഘട്ടത്തിൽ വിമര്‍ശന വിധേയമാക്കുന്നതിൽ അര്‍ത്ഥമില്ല. കേന്ദ്ര സര്‍ക്കാരും ലോകം മുഴുവനും കേരളത്തിന്‍റെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയാണ്. ആരോഗ്യമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല നടത്തിയ മീഡിയാ മാനിയ പരാമര്‍ശം പിൻവലിക്കണം. ഒരുമിച്ച് നിൽക്കുന്ന ജനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിച്ചത്. അത് പിൻവലിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാജു എബ്രഹാം പറഞ്ഞു. 

റാന്നി പത്തനംതിട്ട മേഖലകളിൽ ജനജീവിതം ആകെ സ്തംഭിച്ചിരിക്കുകയാമെന്നും കാര്‍ഷിക വ്യാപാര മേഖലകളിലെ തകര്‍ച്ച പരിഹരിക്കാൻ കൂടി പ്രവര്‍ത്തനങ്ങളുണ്ടാകണമെന്നും രാജു എബ്രഹാം ആവശ്യപ്പെട്ടു. കൊവിഡ് 19 രോഗ വ്യാപനത്തിന്‍റെ സാഹചര്യത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയ ചര്‍ച്ചയിൽ പങ്കെടുക്കുകയായിരുന്നു രാജ എബ്രഹാം,

 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

 

Follow Us:
Download App:
  • android
  • ios