Asianet News MalayalamAsianet News Malayalam

ബിപിക്ക് ചികിത്സ തേടിയവര്‍ ഡോളോ വാങ്ങിയത് എന്തിന്? റാന്നി സ്വദേശികളുടെ വാദം പൊളിച്ച് കളക്ടര്‍

സ്വന്തം വാഹനത്തിൽ ആശുപത്രിയിലേക്ക് എത്തി എന്നത് വാസ്തവമാണ്. അതിനപ്പുറം രോഗസാധ്യത അറിയിക്കുകയോ ആരോഗ്യ വകുപ്പിന്‍റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുകയോ ചെയ്തില്ലെന്ന് കളക്ടര്‍ വിശദീകരിക്കുന്നു 

covid 19  ranni native's claim is not true says pathanamthitta collector
Author
Pathanamthitta, First Published Mar 9, 2020, 10:29 AM IST

പത്തനംതിട്ട: രോഗ സാധ്യതയും ലക്ഷണങ്ങളും ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ചിരുന്നു എന്ന റാന്നി സ്വദേശികളുടെ അവകാശവാദം നിഷേധിച്ച് പത്തനംതിട്ട ജില്ലാ കളക്ടര്‍. 29 ന് കൊച്ചി വിമാനമിറങ്ങി അടുത്ത ആറിന് തൊട്ടടുത്ത് താമസിക്കുന്ന അടുത്ത ബന്ധുവിന് രോഗ ബാധ സ്ഥിരീകരിക്കും വരെ ആരോഗ്യപ്രവര്‍ത്തകരെയോ ജില്ലാ ഭരണകൂടത്തേയോ യാത്രാ വിവരം പോലും അറിയിച്ചിരുന്നില്ല.

അടുത്ത ബന്ധുവിന് രോഗ ലക്ഷണങ്ങൾ സ്ഥിരീകരിച്ചതോടെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ അന്വേഷണങ്ങളുമായി വീട്ടിലെത്തുന്നത്. യാത്രാ വിവരം അറിഞ്ഞ് ബന്ധപ്പെട്ടപ്പോൾ റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത് അടക്കമുള്ള വിവരങ്ങൾ പറഞ്ഞിരുന്നു. ഹൈപ്പര്‍ ടെൻഷന് ചികിത്സ തേടി എന്ന് മാത്രമാണ് പറഞ്ഞത്. കൊവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നത് അപ്പോഴും മറച്ച് വക്കുകയാണ് കുടുംബം ചെയ്തത്. പിന്നീട് ആരോഗ്യപ്രവര്‍ത്തകര്‍ മെഡിക്കൽ ഹിസ്റ്ററി പരിശോധിച്ചപ്പോഴാണ് പനിക്കുള്ള മരുന്ന് ഡോളോയും വാങ്ങിയെന്ന് അറിഞ്ഞതെന്നും കളക്ടര്‍ പറയുന്നു. 

സ്വന്തം വാഹനത്തിൽ ആശുപത്രിയിൽ പോയെന്ന് പറയുന്ന ആ കാര്യം മാത്രമാണ് കുടുംബം പറയുന്നതിലെ വസ്തുതയെന്നും ജില്ലാ കളക്ടര്‍ വിശദീകരിച്ചു.

പിബി നൂഹ് പറയുന്നത് കേൾക്കാം: 

 "

അതേസമയം ആരോഗ്യ പ്രവര്‍ത്തകരുമായി പൂര്‍ണ്ണമായും സഹകരിച്ചെന്നാണ് രോഗം സ്ഥിരീകരിച്ച കുടുംബം പറയുന്നത്. 

തുടര്‍ന്ന് വായിക്കാം: 'രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല, യാത്രാവിവരം അറിയിച്ചിരുന്നു';സർക്കാർ വാദം തള്ളി കൊറോണ ബാധിച്ച റാന്...

 

Follow Us:
Download App:
  • android
  • ios