വയനാട്:കൊവിഡ് 19 വൈറസ് പടരുന്ന പശ്ചാത്തലത്തിൽ കേരളാ അതിർത്തികളടയുന്നു. വയനാട്ടിലിന്നും ദീർഘദൂര സർവീസുകൾ എല്ലാം നിലച്ചു. ചെക്പോസ്റ്റിലൂടെ അവശ്യ വാഹനങ്ങൾ മാത്രമാകും ഇനി കടന്നുപോകുക. നിലവിൽ ചെക്ക്പോസ്റ്റിലൂടെ അത്യാവശ്യവാഹനങ്ങളെ മാത്രമാണ് കടത്തി വിടുന്നത്. കർണാടകത്തിലേക്കും തമിഴ്നാട്ടിലേക്കും ബസുകളില്ല. ഇന്ന് രാത്രിയോടെ പൂർണ നിയന്ത്രണം നിലവിൽ വരും.

കുടകിലേക്കുള്ള യാത്ര പൂർണമായും ഒഴിവാക്കണമെന്ന് വയനാട് കളക്ടർ അറിയിച്ചു. കർണാടക ചാമരാജ് നഗർ ജില്ലയിലേക്കും, തമിഴ്നാട് നീലഗിരി ജില്ലയിലേക്കും ബസുകളൊന്നും ഓടുന്നില്ല. അങ്ങോട്ടും ഇങ്ങോട്ടും പോകേണ്ടവർ യാത്ര വേഗത്തിലേക്കാൻ കളക്ടർ നിർദേശം നൽകി. അതേസമയം കുമളിയിലേക്കുള്ള മുഴുവൻ സർവീസുകളും തമിഴ്നാട് ഉച്ചയോടെ അവസാനിപ്പിക്കും. കുമളി ചെക്ക് പോസ്റ്റിൽ നിന്ന് 6 കിലോ മീറ്റർ അപ്പുറം ഉള്ള അടിവാരം വരെ മാത്രമേ സർവീസ് ഉണ്ടായിരിക്കുകയുള്ളൂ. എന്നാൽ കെഎസ്ആർട്ടിസി തമിഴ്നാട്ടിലേക്ക് സർവീസ് നടത്തുന്നുണ്ട്.