Asianet News MalayalamAsianet News Malayalam

കൊവിഡിനെ തുരത്താൻ സെക്രട്ടേറിയറ്റിൽ വാര്‍ റൂം

പ്രിൻസിപ്പൽ സെക്രട്ടറി ഇളങ്കോവന്‍റെ നേതൃത്വത്തിൽ 5 ഐ എ എസ് ഉദ്യോഗസ്ഥര്‍ക്കാണ് വാര്‍ റൂമിന്‍റെ ചുമതല

covid 19  secretariat  war room ready
Author
Trivandrum, First Published Mar 26, 2020, 5:37 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങൾ  ഏകോപിക്കാൻ സെക്രട്ടേറിയറ്റിൽ വാർ റൂം രൂപീകരിച്ചു. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കൺട്രോൾ റൂമാണ് സജ്ജമാക്കുന്നത്. സെക്രട്ടറിയേറ്റിലെ സൗത്ത് കോൺഫറൻസ് ഹാളാണ് ഓഫീസാക്കിയത് . പ്രിൻസിപ്പൽ സെക്രട്ടറി ഇളങ്കോവന്‍റെ നേതൃത്വത്തിൽ 5 ഐ എ എസ് ഉദ്യോഗസ്ഥര്‍ക്കാണ് വാര്‍ റൂമിന്‍റെ ചുമതല. 

ആരോഗ്യം., പൊലീസ് , റവന്യു, തദ്ദേശഭരണം, ഗതാഗതം , ഭക്ഷ്യ സിവിൽ സപ്ലെയ്സ് തുടങ്ങിയ വകുപ്പുകളുടെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനമാണ് വാര്‍ റൂമിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾക്കാവശ്യായ കാര്യങ്ങളിൽ ഫലപ്രദമായ ഇടപെടലാണ് പ്രതീക്ഷിക്കുന്നത്. 

04712517225 എന്ന ഫോൺ നമ്പറിൽ വാര്‍ റൂമുമായി ബന്ധപ്പെടാം. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

Follow Us:
Download App:
  • android
  • ios