Asianet News MalayalamAsianet News Malayalam

കൊവിഡ് 19: വാഹനങ്ങള്‍ അതിര്‍ത്തി കടത്തില്ല, കേരളത്തിലേക്കുള്ള യാത്രകൾ നിയന്ത്രിച്ച് തമിഴ്നാടും കര്‍ണാടകവും

കോയമ്പത്തൂർ തേനി കന്യാകുമാരി ഉൾപ്പടെ അതിർത്തിയിൽ പരിശോധന ശക്തമാക്കി. കേരളത്തിലേക്കുള്ള ബസുകൾ കർണാടക ഉദ്യോഗസ്ഥർ അതിർത്തിയിൽ തടയുന്നു 

covid 19 thamlinadu and karnataka take precautions
Author
Trivandrum, First Published Mar 20, 2020, 1:26 PM IST

തിരുവനന്തപുരം: കൊവിഡ് 19 മുൻകരുതലിന്‍റെ ഭാഗമായി കേരളത്തിലേക്കുള്ള യാത്രകൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി തമിഴ്നാടും കര്‍ണാടകവും. അത്യാവശ്യം ഇല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നാണ് സംസ്ഥാന ഭരണകൂടങ്ങൾ നൽകുന്ന നിര്‍ദ്ദേശം. അതിര്‍ത്തികളിൽ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. കേരളത്തിലേക്ക് വരുന്നതും കേരളത്തിൽ നിന്ന് വരുന്നതുമായ വാഹനങ്ങൾക്ക് നിയന്ത്രണവും പരിശോധനയും ഉണ്ട്. 

അടിയന്തര സർവ്വീസുകൾ മാത്രം മതിയെന്നാണ് തമിഴ്നാടിന്റെ നിലപാട്. കേരള അതിർത്തിയിൽ പരിശോധന ശക്തമാക്കാൻ സർക്കാർ നിർദേശം.     കോയമ്പത്തൂർ തേനി കന്യാകുമാരി ഉൾപ്പടെ അതിർത്തിയിൽ പരിശോധന ശക്തമാക്കി. ജില്ലാ കളക്ടര്‍മാര്‍ക്കെല്ലാം ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.അനാവശ്യ യാത്രകൾ തടയാനാണ് നടപടിയെന്ന് വിശദീകരണം. കോയമ്പത്തൂരിലെ അതിർത്തി ചെക്ക് പോസ്റ്റുകൾ ഇന്ന് വൈകിട്ട് അടയ്ക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു . 

കേരളത്തിലേക്കുള്ള ബസുകൾ കർണാടക ഉദ്യോഗസ്ഥർ അതിർത്തിയിൽ തടയുകയാണ്.  ഇനി സർവീസ് നടത്തരുതെന്ന് കർണാടക ഉദ്യോഗസ്ഥർ പറഞ്ഞതായി കെ എസ് ആർ ടി സി അധികൃതർ പറഞ്ഞു. ഗുണ്ടൽപേട്ട്, ബാവലി ചെക്പോസ്റ്റുകളിൽ ആണ് ബസുകൾ തടഞ്ഞത്.

Follow Us:
Download App:
  • android
  • ios