ലോക്ക് ഡൗൺ വിലക്ക് ലംഘിച്ച് പിറന്നാൾ ആഘോഷം നടക്കുന്നതറിഞ്ഞാണ് ഉദ്യോഗസ്ഥര്‍ പരശോധനക്ക് എത്തിയത്. 

കൊല്ലം: കൊവിഡ് മുൻനിര്‍ത്തി സര്‍ക്കാര്‍ കൊണ്ടുവന്ന അതീവ ജാഗ്രതയും വിലക്കും ലംഘിച്ച് പിറന്നാളാഘോഷം. കൊല്ലം ശാസ്താംകോട്ടയിലാണ് സംഭവം. വിവരം അറിഞ്ഞ് പരിശോധനക്ക് എത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ആഘോഷം നടന്ന വീട്ടിലുണ്ടായിരുന്നവര്‍ മര്‍ദ്ദിക്കുകയും ചെയ്തു. 

ലോക്ക് ഡൗൺ ലംഘിച്ച് ആഘോഷം നടക്കുന്ന വിവരം അറിഞ്ഞാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനക്ക് എത്തിയത്. സംഘം ചേര്‍ന്ന് ആക്രമിച്ചെന്നാണ് ഉദ്യോഗസ്ഥര്‍ പൊലീസിന് പരാതി നൽകിയത്. പത്തനംതിട്ട സ്വദേശി ഷറഫുദീൻ , ശാസ്താംകോട്ട സ്വദേശികളായ അഫ്‌സൽ , ഫൈസൽ എന്നിവരെ പോലീസ് അറസ്റ്റ്‌ ചെയ്തു

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക