Asianet News MalayalamAsianet News Malayalam

വയനാട്ടില്‍ ബസ് കണ്ടക്ടര്‍ക്ക് കൊവിഡ്; രോഗലക്ഷണങ്ങളുള്ളവര്‍ അധികൃതരെ അറിയിക്കാൻ നിർദ്ദേ​ശം

അതേസമയം ജില്ലയില്‍ ഇന്ന് 37 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. 26 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 

covid 19 to bus conductor in Wayanad
Author
Wayanad, First Published Aug 25, 2020, 11:47 PM IST

കല്‍പ്പറ്റ: വയനാട്ടില്‍ സ്വകാര്യ ബസിലെ കണ്ടക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍ ആശങ്ക. സമ്പര്‍ക്ക പട്ടിക വലുതായിരിക്കുമെന്ന നിഗമനത്തില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നാണ് നിര്‍ദ്ദേശം. കല്‍പ്പറ്റ- പനമരം- മാനന്തവാടി റൂട്ടിലോടുന്ന ഗോപിക ബസ് കണ്ടക്ടര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഈ ബസില്‍ കഴിഞ്ഞ 14 ദിവസം യാത്ര ചെയ്തവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങളുള്ളവര്‍ അടിയന്തരമായി ആരോഗ്യ കേന്ദ്രങ്ങളില്‍ ബന്ധപ്പെടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി എല്ലാ ദിവസവും ഇദ്ദേഹം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു. 

അതേസമയം ജില്ലയില്‍ ഇന്ന് 37 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. 26 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ മൂന്നു പേരുടെ ഉറവിടം വ്യക്തമല്ല. 32 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1363 ആയി. 1100 പേര്‍ രോഗമുക്തരായി. 255 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

സമ്പര്‍ക്കം മൂലം രോഗം സ്വീകരിച്ചവര്‍;

മൈസൂര്‍ റെയില്‍വേ പൊലീസിലുള്ള നല്ലൂര്‍നാട് കുന്നമംഗലം സ്വദേശി (45), മേപ്പാടി സമ്പര്‍ക്കത്തിലുള്ള ഏഴ് പേര്‍ (മൂപ്പൈനാട് സ്വദേശികളായ സ്ത്രീ 36, പുരുഷന്‍- 34, മേപ്പാടി കാപ്പന്‍കൊല്ലി സ്വദേശികളായ കുട്ടികള്‍-11, അഞ്ച്, എട്ട്, മുണ്ടക്കൈ സ്വദേശി- 36, മേപ്പാടി സ്വദേശിനി- 35), ചുള്ളിയോട് സമ്പര്‍ക്കത്തിലുള്ള രണ്ട് ചുള്ളിയോട് സ്വദേശികള്‍ (41, 33), ബത്തേരി സമ്പര്‍ക്കത്തിലുള്ള ദൊട്ടപ്പന്‍കുളം സ്വദേശിനി (30), മൂന്ന് ഫയര്‍ലാന്‍ഡ് സ്വദേശികള്‍ (സ്ത്രീകള്‍- 62, 30, പുരുഷന്‍- 72), മൂപ്പൈനാട് സമ്പര്‍ക്കത്തിലുള്ള കടല്‍്മാട് സ്വദേശി (21), വാളാട് സമ്പര്‍ക്കത്തിലുള്ള വാളാട് സ്വദേശി (27), പടിഞ്ഞാറത്തറ സമ്പര്‍ക്കത്തിലുള്ള മൂന്ന് മുണ്ടക്കുറ്റി സ്വദേശികള്‍ (പുരുഷന്മാര്‍-67, 19, സ്ത്രീ-17), കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ പാക്കം സ്വദേശിയുടെ സമ്പര്‍ക്കത്തിലുള്ള മൂന്ന് പാക്കം സ്വദേശികള്‍ (31, 21, 65), പോലീസ് സമ്പര്‍ക്കത്തിലുള്ള കല്‍പ്പറ്റയിലെ പോലീസ് ഉദ്യോഗസ്ഥന്‍ (28), ഉറവിടം വ്യക്തമല്ലാത്ത വെങ്ങപ്പള്ളി സ്വദേശിനി (24), മാനന്തവാടി സ്വദേശിനി (62), കോട്ടത്തറ മടക്കുന്ന് സ്വദേശി (23).

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 11 പേര്‍;

ഓഗസ്റ്റ് 24ന് മൈസൂരില്‍ നിന്നു തിരിച്ചെത്തിയ മലപ്പുറം സ്വദേശി (37), ഓഗസ്റ്റ് 21ന് മൈസൂരില്‍ നിന്നു തിരിച്ചെത്തിയ തിരുനെല്ലി നാരങ്ങാക്കുന്ന് സ്വദേശി (14), ഓഗസ്റ്റ് 21ന് ബാംഗ്ലൂരില്‍ നിന്നു തിരിച്ചെത്തിയ വെള്ളമുണ്ട കട്ടയാട് സ്വദേശികള്‍ (പുരുഷന്‍- 50, സ്ത്രീ- 46), ഓഗസ്റ്റ് 20ന് കര്‍ണാടകയില്‍  നിന്നു തിരിച്ചെത്തിയ അഞ്ചുകുന്ന് സ്വദേശി (27),  ഓഗസ്റ്റ് 20ന് ഗുണ്ടല്‍പേട്ടില്‍ നിന്നു തിരിച്ചെത്തിയ ചെന്നലോട് സ്വദേശി (35), ഓഗസ്റ്റ് 19ന് കര്‍ണാടകയില്‍ നിന്നു തിരിച്ചെത്തിയ ചീരാല്‍ മുണ്ടക്കൊല്ലി സ്വദേശികള്‍ (സ്ത്രീ- 33, പുരുഷന്‍- 43), ഓഗസ്റ്റ് 19ന് കര്‍ണാടകയില്‍ നിന്നു തിരിച്ചെത്തിയ അമ്പലവയല്‍ ആനപ്പാറ സ്വദേശി (40), ആഗസ്റ്റ് 13ന് കര്‍ണാടകയില്‍ പോയി തിരിച്ചെത്തിയ ഇരുളം സ്വദേശി (36), ഹൈദരാബാദില്‍ നിന്നു തിരിച്ചെത്തിയ പടിഞ്ഞാറത്തറ സ്വദേശി (24). ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 197 പേരാണ്. 256 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3712 പേര്‍. ഇന്ന് വന്ന 38 പേര്‍ ഉള്‍പ്പെടെ 297 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

Follow Us:
Download App:
  • android
  • ios