തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ച രോഗികളുടെ എണ്ണം അരലക്ഷം കവിഞ്ഞു. ഓഗസ്റ്റ് 19-ന് സംസ്ഥാനത്തെ ഔദ്യോഗിക കണക്ക് അനുസരിച്ച്, ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 50,231 ആയി. ഇതുവരെ സംസ്ഥാനത്ത് ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 182 ആണ്. ഇന്ത്യയിലാദ്യമായി കേരളത്തിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ട് ഇന്നേയ്ക്ക് 231 ദിവസം പിന്നിടുകയാണ്. ഏതാണ്ട് ആറരമാസം. 

ജനുവരി 31-നാണ് ഇന്ത്യയിലാദ്യമായി കേരളത്തിൽ കൊവിഡ് രോഗബാധ സ്ഥിരീകരിക്കുന്നത്. ചൈനയിലെ വുഹാനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥിനിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

അതിന് ശേഷം കേരളത്തിന്‍റെ കൊവിഡിന്‍റെ നാൾവഴിക്കണക്ക് ഇങ്ങനെയാണ്:

ആ ഒന്നിൽ നിന്ന് നൂറിലെത്താൻ 54 ദിവസമെടുത്തു,
ജനുവരി 31-ന് ഒരു രോഗിയാണുണ്ടായിരുന്നതെങ്കിൽ മാർച്ച് 24ന് 109 രോഗികളായി.

43 ദിവസം കൊണ്ട് 109 രോഗികളിൽ നിന്ന് 502ൽ എത്തി
മെയ് 6ന് 502 രോഗികളായി

21 ദിവസം കൊണ്ട് രോഗികൾ ആയിരം കടന്നു
മെയ് 27ന് 1003 രോഗികളായി

12 ദിവസം കൊണ്ട് രോഗികൾ രണ്ടായിരം കടന്നു
ജൂൺ 8-ന് 2005 രോഗികളായി 

12 ദിവസം കൊണ്ട് രോഗികൾ മൂവായിരം കടന്നു
ജൂൺ 20-ന് രോഗികൾ 3039 രോഗികളായി

ഏഴ് ദിവസം കൊണ്ട് രോഗികൾ നാലായിരം കടന്നു
ജൂൺ 27ന് 4071 രോഗികളായി

ഏഴ് ദിവസം കൊണ്ട് രോഗികൾ അയ്യായിരം കടന്നു
ജൂലൈ 4-ന് 5204 രോഗികളായി

നാല് ദിവസം കൊണ്ട് രോഗികൾ ആറായിരം കടന്നു
ജൂലൈ 8ന് 6195 രോഗികളായി

മൂന്ന് ദിവസം കൊണ്ട് രോഗികൾ ഏഴായിരം കടന്നു
ജൂലൈ 11ന് 7438 രോഗികളായി

രണ്ട് ദിവസം കൊണ്ട് രോഗികൾ എണ്ണായിരം കടന്നു
ജൂലൈ 13ന് 8322 രോഗികളായി

രണ്ട് ദിവസം കൊണ്ട് രോഗികൾ ഒമ്പതിനായിരമായി
ജൂലൈ 15ന് 9553 രോഗികളായി

ഒറ്റ ദിവസം കൊണ്ട് രോഗികൾ പതിനായിരം കടന്നു
ജൂലൈ 16-ന് ആകെ രോഗികളുടെ എണ്ണം 10275 ആയി

12 ദിവസം കൊണ്ട് രോഗികളുടെ എണ്ണം ഇരുപതിനായിരം കടന്നു
ജൂലൈ 28ന് ആകെ രോഗികൾ 20894 ആയി

എട്ട് ദിവസം കൊണ്ട് മുപ്പതിനായിരം കടന്നു
ഓഗസ്റ്റ് 06-ന് ആകെ രോഗികൾ 30,449 ആയി

എട്ട് ദിവസം കൊണ്ട് രോഗികൾ നാൽപ്പതിനായിരം കടന്നു
ഓഗസ്റ്റ് 14-ന് ആകെ 41277 രോഗികളായി

അഞ്ച് ദിവസം കൊണ്ട് ആകെ രോഗികൾ അമ്പതിനായിരം കടന്നു
ഓഗസ്റ്റ് 19-ന് അതായത് ഇന്ന് ആകെ 50,231 രോഗികളായി.

കണക്ക് ഗ്രാഫായി കാണാം, ഇങ്ങനെ:

 

ഒന്നിൽ നിന്ന് നൂറ് രോഗികളിലേക്ക് എത്താൻ 54 ദിവസമെടുത്തു.
100-ൽ നിന്ന് ആയിരം രോഗികൾ ഉണ്ടാകാൻ എടുത്തത് 21 ദിവസത്തെ ഇടവേള മാത്രം.
ആയിരത്തിൽ നിന്ന് ഇത് പതിനായിരമായി വളരാനെടുത്തത് 49 ദിവസമാണ്. ഈ കാലയളവിലാണ് കേരളം വളരെ ഫലപ്രദമായി കൊവിഡ് രോഗബാധയെ തടഞ്ഞുനിർത്തിയത്. 
പക്ഷേ, പിന്നീടങ്ങോട്ട് പ്രതിരോധം ദുർബലമായിത്തുടങ്ങി. 
പതിനായിരത്തിൽ നിന്ന് ഇരുപതിനായിരത്തിലേക്ക് എത്താൻ എടുത്തത് 12 ദിവസത്തെ ഇടവേള മാത്രം. 
ഇരുപതിനായിരത്തിൽ നിന്ന് മുപ്പതിനായിരത്തിലെത്താൻ 8 ദിവസമേ വേണ്ടി വന്നുള്ളൂ.
മുപ്പതിനായിരത്തിൽ നിന്ന് നാൽപ്പതിനായിരത്തിലേക്ക് എത്തി വീണ്ടും 8 ദിവസം കൊണ്ട്.
നാൽപ്പതിനായിരത്തിൽ നിന്ന് അരലക്ഷത്തിലേക്ക് കുതിച്ചുകയറാൻ വേണ്ടി വന്നത് വെറും അഞ്ച് ദിവസം മാത്രം. 

ജാഗ്രത കുറയരുത്. ഇനിയങ്ങോട്ട് കടുത്ത പരീക്ഷണങ്ങൾ കേരളത്തിന്‍റെ ആരോഗ്യരംഗം നേരിടുമെന്നതിന്‍റെ ചൂണ്ടുപലകയാകുന്നു ഈ കണക്കുകൾ.