Asianet News MalayalamAsianet News Malayalam

രണ്ടാം ദിവസവും ആയിരം കടന്ന് കൊവിഡ് കണക്ക്; സംസ്ഥാനത്ത് ഇന്ന് 1078 പേര്‍ക്ക് രോഗം, 5 മരണം

ലോക്ക്ഡൗണിലേക്ക് സംസ്ഥാനം പോകണമോ എന്ന കാര്യത്തിൽ തിരക്കിട്ട ആലോചനകളാണ് സര്‍ക്കാർ തലത്തിൽ പുരോഗമിക്കുന്നത്. സര്‍വകക്ഷിയോഗവും വിളിച്ചിട്ടുണ്ട്

covid 19 updates kerala pinarayi vijayan press meet
Author
Trivandrum, First Published Jul 23, 2020, 6:02 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം കൂടി. 1078 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. അഞ്ച് പേരാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച് മരിച്ചത്. ഇതുവരെ രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16110 ആണ്. ഇന്ന് മാത്രം 798 പേര്‍ക്ക് സമ്പർക്കം വഴി രോഗ ബാധയുണ്ടായി. അതിൽ തന്നെ ഉറവിടമറിയാത്ത 65 പേരുമുണ്ട് .

104 പേർ വിദേശത്തുനിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 115 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് കല്ലായി സ്വദേശി കോയൂട്ടി (55), മൂവാറ്റുപുഴയിലെ ലക്ഷ്മി കുഞ്ഞൻപിള്ള, പാറശ്ശാലയിലെ രവീന്ദ്രൻ, കൊല്ലം എഎസ് പുരത്തെ റഹിയാനത്ത്, കണ്ണൂർ വിളക്കോട്ടൂരെ സദാനന്ദൻ എന്നിവരാണ് മരിച്ചത്. ഇതിൽ റഹിയാനത്ത് ഒഴികെയുള്ളവർ കൊവിഡിതര രോ​ഗങ്ങൾക്ക് ചികിത്സയിലായിരുന്നു. 

ഇന്ന് 432 പേർ രോ​ഗമുക്തി നേടിയിട്ടുണ്ട്. പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. തിരുവനന്തപുരം 222 കൊല്ലം 106 എറണാകുളം 100 മലപ്പുറം 89 തൃശ്ശൂർ 83 ആലപ്പുഴ 82കോട്ടയം 80 കോഴിക്കോട് 67 ഇടുക്കി 63 കണ്ണൂർ 51 പാലക്കാട് 51 കാസർകോട് 47 പത്തനംതിട്ട 27 വയനാട് 10. നെ​ഗറ്റീവായവരുടെ കണക്ക് തിരുവനന്തപുരം 60 കൊല്ലം 31 ആലപ്പുഴ 39 കോട്ടയം 25 ഇടുക്കി 22 എറണാകുളം 95 തൃശ്ശൂർ 21 പാലക്കാട് 45 മലപ്പുറം 30 കോഴിക്കോട് 16 വയനാട് 5 കണ്ണൂർ 7 കാസർകോട് 36 കഴിഞ്ഞ 24 മണിക്കൂറിനകം 22430 സാമ്പിൾ പരിശോധിച്ചു. 158117 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്.

ഉയർന്ന രോഗമുക്തി എണ്ണം ഇന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 432 പേര്‍ക്കാണ് ഇന്ന് കൊവിഡ് ഭേദമായത്. 9354 പേർ ആശുപത്രികളിലാണ്. ഇന്ന് 1070 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ ചികിത്സയിലുള്ളത് 9458 പേരാണ്. ഇതുവരെ ആകെ 3,28,940 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. ഇതിൽ 9159 സാമ്പിളുകളുടെ ഫലം വരാനുണ്ട്. സെൻറിനൽ സർവിയലിൻസിന്റെ ഭാ​​ഗമായി മുൻ​ഗണനാ​  ഗ്രൂപ്പുകളിൽ നിന്ന് 107066 സാമ്പിളുകൾ ശേഖരിച്ചു. അതിൽ 102687 സാമ്പിളുകൾ നെ​ഗറ്റീവ് ആയിട്ടുണ്ട്. 

സംസ്ഥാനത്ത് ഹോട്ട്സ്പോട്ടുകളുടെ എണ്ണം 428 ആണ്. തിരുവനന്തപുരം ജില്ലയിൽ കൊവിഡ് രോ​ഗികളുടെ എണ്ണം ദിനം പ്രതി വർധിക്കുന്നു. ഇന്നത്തെ 222ൽ 206 പേർക്കും സമ്പർക്കത്തിലൂടെയാണ് രോ​ഗം. ഉറവിടം അറിയാത്ത 16. ജില്ലയിൽ കൂടുതൽ ആരോ​ഗ്യപ്രവർത്തകരെ നിയോ​ഗിക്കും. ന​ഗരസഭാ കൗൺസിലർമാർ ഉൾപ്പടെയുള്ള ജനപ്രതിനിധികൾക്ക് രോ​ഗം സ്ഥിരീകരിച്ചു. എംഎൽഎ ഉൾപ്പടെ നിരീക്ഷണത്തിൽ പോയിട്ടുണ്ട്. പൊതുവിൽ വേണ്ട കരുതലിനെ സൂചിപ്പിക്കുന്നതാണിത്. കഴിഞ്ഞ ദിവസം ചാല മാർക്കറ്റിലെ തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചത് ​ഗൗരവമായി കണ്ട് മാർക്കറ്റിലെ വ്യാപാരസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കൂടുതൽ പരിശോധനകൾ നടത്തുകയാണ്.

തീരദേശത്തടക്കം കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ മൽസ്യബന്ധന നിരോധനം ജൂലൈ 29 വരെ നീട്ടി. കൊല്ലത്ത് 106ൽ പുറത്ത് നിന്ന് വന്നത് രണ്ട് പേർ മാത്രം. 94 പേർ സമ്പർക്കം. ഉറവിടമറിയാത്തത് 9 കേസുകളാണ്. രോഗവ്യാപന സാധ്യതയുള്ള കിഴക്കൻ മേഖല, തൊഴിലാളികള് കൂട്ടമായി താമസിക്കുന്ന ഇടങ്ങൾ എന്നിവിടങ്ങളിൽ ക്ലസ്റ്ററുകൾ രൂപീകരിച്ച് പ്രതിരോധം ശക്തമാക്കും. ചങ്ങനാശ്ശേരി മാർക്കറ്റിൽ വ്യാപാരികളായ പത്തനംതിട്ട തിരുവല്ല സ്വദേശികളായ നാല് പേർക്ക് കഴിഞ്ഞ ദിവസം കൊവിഡ് പോസിറ്റീവായി. ഇതിനെത്തുടർന്ന് തിരുവല്ല ന​ഗരസഭ പരിധി കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു. ആലപ്പുഴയിൽ 82ൽ 40 സമ്പർക്കം. വണ്ടാനം ​ഗവ. ഡിഡി കോളേജിൽ‌ ചികിത്സയിലായിരുന്ന രോ​ഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് 9 ഡോക്ടർമാരും 15 ജീവനക്കാരും ക്വാറന്റീനിലായി. ചേർത്തലയുടെ തീരപ്രദേശത്ത് വ്യാപകമായി ആന്റിജൻ ടെസ്റ്റ് നടത്തിവരുന്നു.

കൊവിഡ് പോസിറ്റീവായ 65വയസിനു മുകളിൽ പ്രായമുള്ളവരെ പ്രത്യേകമായി മാറ്റിപ്പാർപ്പിക്കാൻ തീരുമാനിച്ചു. ഇവർക്ക് റിവേഴ്സ് ക്വാറന്റൈൻ സൗകര്യം ഒരുക്കാൻ ചേർത്തല എസ് എൻ കോളേജ് സെന്റ് മൈക്കിൾസ് കോളേജ് എന്നിവിടങ്ങളിൽ സൗകര്യമൊരുക്കും. ആലപ്പുഴ ജില്ലയിൽ മൈക്രോഫിനാൻസ്, ധനകാര്യസ്ഥാപനങ്ങൾ, ചിട്ടിക്കമ്പനികൾ തുടങ്ങിയവയുടെ പണപ്പിരിവ് വിലക്കി. കടൽത്തീര പ്രദേശത്തെ മത്സ്യബന്ധനത്തിനും വിപണനത്തിനുമുള്ള വിലക്ക് ജൂലൈ 29 വരെ നീട്ടി. കോട്ടയം ജില്ലയിൽ പാറത്തോട് ​ഗ്രാമപഞ്ചായത്തിലും കാഞ്ഞിരപ്പള്ളി തിരുവാർപ്പ് കുമരകം മാർക്കറ്റുകളിലും ആന്റിജൻ പരിശോധന നടന്നുവരുന്നു.

എറണാകുളത്ത് 100 പോസിറ്റീവ് അതിൽ 94 പേർക്കും സമ്പർക്കത്തിലൂടെ രോ​ഗം ഉണ്ടായി. രോ​ഗവ്യാപനം രൂക്ഷമായ ആലുവ കീഴ്മാട് ക്ലസ്റ്ററിൽ സനമ്പൂർണ്ണ ലോക്കഡൗൺ ഏർപ്പെടുത്തി. 3 കോൺവെന്റുകളിൽ രോ​ഗം സ്ഥിരീകരിച്ചതിനാൽ ആശ്രമങ്ങൾ, മഠങ്ങൾ പ്രായമായ ആളുകൾ താമസിക്കുന്ന ഇടങ്ങൾ എന്നിവിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പല മഠങ്ങളിലും അതുപോലുള്ള ആശ്രമങ്ങളിലും പ്രായമായവരുണ്ട്. അവരെ സന്ദർശിക്കാനെടത്തുന്നവർ രോ​ഗവാഹകരാണെങ്കിൽ വലിയ ആപത്തുണ്ടാകും. ചെല്ലുന്നവർ സ്വയം രോ​ഗമില്ലെന്ന് സങ്കൽപ്പിച്ചാണ് പോകുന്നത്. അത്തരം സന്ദർശനങ്ങൾ തിരിച്ചറിവോടെ ഒഴിവാക്കണം. അല്ലെങ്കിൽ തനിക്ക് രോ​ഗങ്ങളില്ലെന്ന് ഉറച്ച് ബോധ്യമാക്കണം.

കീഴ്മാട് അയ്യംപള്ളി തൃക്കാക്കര കോൺവെൻ‌റുകളിൽ രോ​ഗവ്യാപനം കണ്ടെത്താൻ പരിശോധന നടത്തി. ഇത്തരം കേന്ദ്രങ്ങൾ ക്ലോസ്ഡ് സെന്ററുകളാക്കിയാണ് പരിശോധന. തീരദേശ മേഖലയായ ചെല്ലാനം ക്ലസ്റ്ററിനോട് ചേർന്ന് കിടക്കുന്ന ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി കോർപ്പറേഷൻ ഡിവിഷനുകളിൽ രോ​ഗ വ്യാപന സൂചനകളുണ്ട്. ഈ മേഖലകൾ കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. തൃശ്ശൂരിൽ കഴിഞ്ഞ ദിവസം നടത്തിയ 1118 പരിശോധനകളിൽ 20 പോസിറ്റീവ് റിപ്പോർട്ട്. 5 തദ്ദേശസ്ഥാപന പ്രദേശങ്ങൾ കണ്ടെയിൻമെന്റ് സോണായി. 33 തദ്ദേശസ്ഥാപനങ്ങളിൽ കണ്ടെയിൻമെന്റ് സോണുകൾ നിലവിലുണ്ട്. മറ്റ് ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ മത്സ്യവിപണനത്തിനായി തൃശ്ശൂർ ജില്ലയിലേക്ക് എത്തുന്നത് നിരോധിച്ചു.

പാലക്കാട് ജില്ലയിൽ പട്ടാമ്പിയിലും പരിസരപ്രദേശങ്ങളിലും 23 പേർക്കും ഒറ്റപ്പാലത്തും പെരുമാട്ടിയിലും 2 പേർക്കു വീതവും ആന്റിജൻ ടെസ്റ്റിലൂടെ രോ​ഗം സ്ഥിരീകരിച്ചു. മലപ്പുറത്ത് കൊണ്ടോട്ടി നിലമ്പൂർ എന്നിവിടങ്ങളിലെ മത്സ്യമാർക്കറ്റിലൂടെ കൂടുതൽ പേർക്ക് ഇന്നലെ രോ​ഗമുണ്ടായി. വല്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. കോഴിക്കോട് കോർപ്പറേഷനിലെ 20 വാർഡുകൾ കണ്ടെയിൻമെൻര് സോണുകലാണ്. വടകര മുൻസിപ്പാലിറ്റിയും പുറമേരി, ഏറാമല, എടതച്ചേരി, നാദാപുരം, തൂണേരി. മണിയൂർ വില്യാപ്പള്ളി ,ചെക്കിയാട്, ആയഞ്ചേരി, വാണിമേൽ, അഴിയൂർ പെരുമണ്ണ പഞ്ചായത്തുകളും കണ്ടെയിൻമെന്റ് സോണുകളായി പ്രതിരോധ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. 

കോഴിക്കോട് സെൻട്രൽ മാർക്കറ്റ് അടച്ചിട്ടു. സമ്പർക്കവ്യാപനം തടയുന്നതിനായി ബേപ്പൂർ മാർക്കറ്റ് മൂന്നുദിവസത്തേക്ക് അടച്ചു. പാളയം പച്ചക്കറി മാർക്കറ്റിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. കണ്ണൂർ ജില്ലയിൽ ആറ് ടെസ്റ്ററുകൾ നിലവിലുണ്ട്. ഏഴ് ആരോ​ഗ്യപ്രവർത്തകർക്കു രോ​ഗബാധയുണ്ടായ കണ്ണൂർ ​ഗവ മെഡിക്കൽ കോളേജ് , യുപി സ്കൂളിലെ 5 അധ്യാപകർക്കു രോ​ഗബാധയുണ്ടായ കടവത്തൂർ , ഒരു കുടുംബത്തിലെ അം​ഗങ്ങൾക്ക് സമ്പർക്കത്തിലൂടെ രോ​ഗബാധയുണ്ടായ കുന്നോത്തപറമ്പ് ഇവയെല്ലാം ക്ലസ്റ്ററുകളായിട്ടുണ്ട്. കാസർകോട്ജില്ലയുടെ വടക്കൻ മേഖലകളിൽ സമ്പർക്ക കേസുകൾ വർധിച്ചു വരികയാണ്. കാസർകോട് മാർക്കറ്റ്, ചെർക്കള, ഫ്യൂണറൽ, മം​ഗൽപാടി വാർഡ് 3 ഹൊസങ്കടി ലാബ് എന്നിവ പുതിയ ക്ലസ്റ്ററുകൾ. 

പൊതുചടങ്ങുകൾ വിവാഹങ്ങൾ‌ മരണാനന്തര ചടങ്ങുകൾ എന്നിവയിൽ നിഷ്കർഷിച്ച മാനദണ്ഡങ്ങൾ പാലിക്കാത്തത് സമ്പർക്കക്കേസുകളുടെ ക്ലസ്റ്ററുകൾ കൂടാൻ കാരണമായി. മരണവീട്ടിൽ കൂടിയവർക്കിടയിൽ വ്യാപനം ഉണ്ടായി. അതിർത്തിയിലെ ഊടുവഴികളിൂടെ ഇപ്പോഴും ആളുകൾ കർണാടകയിലേക്കും തിരിച്ചും യാത്രപ നടത്തുന്നു. ഇത് കാസര്ഡ‍കോട് ജില്ലക്ക് ഭീഷണിയാണ്. ഇങ്ഓങൻെ വരുന്നവരിൽ നിന്ന് ബന്ധുക്കൾക്കും നാട്ടുകാർക്കും രോ​ഗം പകരുന്നു. ജില്ലയിൽ 28 തദ്ദേശഭരണ സ്ഥാപനങ്ങളിലായി 128 കണ്ടെയിൻമെന്റ് സോണുകളാണുള്ളത്. രോ​ഗം കാര്യമായി ബാധിക്കാത്ത പഞ്ചായത്തുകളിൽ ഉദുമ, കിനാലൂർ, കിന്ദളം, അവിടങ്ങളിൽ പോലും ഉറവിടമില്ലാത്ത കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് രോ​ഗവ്യാപനത്തിന്റെ സൂചന നൽകുന്നു. 

കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ റിപ്പോർട്ട് ചെയ്ത 65 ശതമാനം കേസുകളും തിരുവനന്തപുരം, മലപ്പുറം, ആലപ്പുഴ, പാലക്കാട്, എറണാകുളം, കൊല്ലം ജില്ലകളിലാണ്. കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ കാസർകോട്ടുണ്ടായ സ്ഥിതി മറ്റ് പല ജില്ലകളിലേക്കും വ്യാപിക്കുന്നു എന്നാണ് അർത്ഥം. നിലവിൽ ആക്ടീവായ പകുതി കേസുകളും തിരുവനന്തപുരം മലപ്പുറം ആലപ്പുഴ എറണാകുളം ജില്ലകളിലാണ്. ലോക്ക്ഡൗൺ പ്രഖ്യാപിച്ച് തുടക്കത്തിൽ രോ​ഗവ്യാപനം നിയന്ത്രിക്കാന്‌‍ നമുക്ക് കഴിഞ്ഞു. എന്നാൽ, പുറത്തുനിന്ന് ധാരാളം ആളശുകൾ വന്നു തുടങ്ങിയതോടെ സ്ഥിതി മാറി. ബ്രേക്ക് ദി ചെയിൻ ക്യാമ്പയിനിലൂടെ ശാരീരിക അകലം പാലിക്കാനും സുരക്ഷ പാലിക്കാനും നമുക്ക് കഴിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അതിനും അയവ് വന്നിരിക്കുന്നു. 

ജനപ്രതിനിധികൾക്ക് രോ​ഗം ബാധിക്കുന്നത് ​ഗൗരവമായിത്തന്നെ കാണേണ്ടതുണ്ട്. അവർ കർമ്മനിരതരായി രം​ഗത്തുണ്ടാവേണ്ട സമയാണിത്. എന്നാൽ സുരക്ഷാ മുൻകരുതലിൽ വീഴ്ചയുണ്ടാവാൻ പാടില്ല. ചില ഉത്തരവാദപ്പെട്ട ജനപ്രതിനിധികൾ പൊതുചടങ്ങുകളിലും മറ്റും വേണ്ട അകലം പാലിക്കാതെ പങ്കെടുക്കുന്നു. ഒരാൾ ഒരു ചടങ്ങിൽ ഒരു കുട്ടിയുടെ മുഖത്തു തൊടുന്ന ചിത്രം കഴിഞ്ഞ ദിവസം കണ്ടു. റിവേഴ്സ് ക്വാറന്റൈനിൽ കഴിയേണ്ട വയോധികരുടെ തൊട്ടടുത്തിരുന്ന് കുശലം പറയുന്ന ചിത്രവും കണ്ടു. ഇതൊക്കെ പിന്നീടാകാമെന്ന് വെക്കേണ്ട കാര്യങ്ങളാണ്. നേരിട്ട് വീടുകളിൽ ചെന്ന് ചടങ്ങുകളിൽ പങ്കെടുക്കേണ്ട സമയമല്ലിത്. ഇതെല്ലാം ചിന്തിക്കേണ്ടതും പ്രവർത്തിക്കേണ്ടതും പൊതുപ്രവർത്തകരാണ്. അവരാണ് മാതൃക കാണിക്കേണ്ടത്. രോ​ഗവ്യാപനത്തിന്റെ സവിശേഷമായ ഘട്ടത്തിലാണ് നാമുള്ളത്. ആദ്യഘട്ടത്തിൽ രോ​ഗം മറ്റാരിലേക്കും പടരാതെ രോ​ഗികളെ ചികിത്സിച്ച് ഭേദമാക്കാൻ നമുക്ക്കഴിഞ്ഞു. അത് ജനുവരി അവസാനത്തിലും ഫെബ്രുവരി ആദ്യത്തിലുമായി ഏതാനും ദിവസങ്ങൾ മാത്രമേ നീണ്ടുനിന്നുള്ളു. രണ്ടാം ​ഘട്ടത്തിൽ രോ​ഗം പടിപടിയായി ഉയർന്നു. എന്നാൽ, അത് ക്രമാനു​ഗതമായി കുറച്ചുകൊണ്ടുവരാനും പൂർണമായി ഇല്ലാതായി എന്ന് പറയാവുന്ന വിധത്തിൽ തന്നെ രോ​ഗത്തെ അതിജീവിക്കാനും നമുക്ക് സാധിച്ചു.അത് മാർച്ച് മുതൽ മെയ് വരെയുള്ള രണ്ടുമാസക്കാലം നീണ്ടുനിന്നു. അതിനുശേഷമുള്ള ഈ മൂന്നാം ഘടത്തിൽ രോ​ഗവ്യാപനത്തിന്റെ തോത് തന്നെ ദിനംപ്രതി വർധിച്ചുവരികയാണ്. കഴിഞ്ഞ രണ്ടരമാസത്തോളാമായുള്ള കണക്കുകൾ വിലയിരുത്തിയാൽ ഇത് വ്യക്തമാകും. ഇതിനെയും അതിജീവിക്കാൻ നമുക്ക് കഴിയും. 

ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ ഉദ്യോ​ഗസ്ഥരെന്നോ പൊതുജനമെന്നോ ഉള്ള വ്യത്യാസമില്ലാതെ നാമെല്ലാവരും ഒന്നിച്ച് ഒറ്റക്കെട്ടായി രോ​ഗപ്രതിരോധ നടപടികളുമായി മുന്നോട്ട് പോകുകയാണ് വേണ്ടത്. ഇതിൽ പരമപ്രധാനമായി ഉള്ളത് കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുക എന്നതാണ്. അതിനൊരു വിട്ടുവീഴ്ചയും ഉണ്ടായിക്കൂടാ. കൊവിഡ് പ്രോട്ടോക്കോൾ പ്രാബല്യത്തിൽ വരുത്തിയിരിക്കുന്നത് ജീവനും ജീവനോപാധികളും സംരക്ഷിക്കാനാണ്. അടുത്ത ചില ആഴ്ചകൾ അതീവപ്രധാനമാണ്. ഇപ്പോൾ നാം കാണിക്കുന്ന ജാ​ഗ്രതയുടെ തോത് അനുസരിച്ചായിരിക്കും ഇനിയുള്ള സ്ഥിതി​ഗതികൾ ഉരുത്തിരിയുക. നാം തന്നെയാണ് നമ്മുടെ ഭാവി നിശ്ചയിക്കുക. അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങിക. അതിജീവനത്തിന്റെ ജനകീയമാതൃക തന്നെ നാം ലോകത്തിന് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. കൊവിഡിനെതിരായ അതിജീവനം നാം രചിക്കേണ്ടതും ആ മാതൃകയിൽ ഊന്നിയാണ്. അതിൽ പങ്കാളികളാകണമെന്നും ക്രിയാത്മക ഇടപെടൽ നടത്തണമെന്നും എല്ലാവരോടും അഭ്യർത്ഥിക്കുന്നു. 
 

മറ്റൊരു പ്രധാന കാര്യം കൊവിഡുമായി ബന്ധപ്പെട്ട് ചിലർ നടത്തുന്ന നിരീക്ഷണങ്ങളുണ്ടാക്കുന്ന പ്രശ്നങ്ങളാണ്. മാധ്യമങ്ങളിലും സോഷ്യൽമീഡിയയിലും നിരീക്ഷകരായി വരുന്നവർ നടത്തുന്ന അഭിപ്രായപ്രപകടനങ്ങൾ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നുണ്ട്. കൊവിഡ‍് ശാസ്ത്രീയമായി പഠിക്കേണ്ട വിഷയമാണ്. ശാസ്ത്രീയമായ മാർ​ഗങ്ങളിലൂടെ നമ്മൾ മറികടക്കേണ്ട പ്രതിസന്ധി കൂടിയാണ്. ആ മേഖലയിൽ വി​ദ​ഗ്ധ വിദ്യാഭ്യാസം ഉള്ളവരാണ് ഈ പുോരാട്ടത്തെ നയിക്കുന്നത്. അങ്ങനെയല്ലാതെ ചർച്ചയ്ക്ക് വരുന്ന ഈ മോഖലയിൽ വൈദ​ഗ്ധ്യം ഇല്ലാത്ത പലരും അശാസ്ത്രീയവും അബദ്ധജടിലവുമായ നിരീക്ഷണങ്ങൾ ആധികാരികമായി പ്രസ്താവിക്കുമ്പേോൾ അത് ബാധിക്കുന്നത് കൊവിഡ് പ്രതിരോധ പ്രവർത്തനത്തെയാണ്. ഇത് അപകടമാണ്. അതുകൊണ്ട് അത്തരം ആളുകൾ ധാർമ്മികത മുൻനിർത്തി അവരവർക്കു ​ഗ്രാഹ്യമില്ലാത്ത കാര്യങ്ങളിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്. മാധ്യമങ്ങളും ഇക്കാര്യം ശ്രദ്ധിക്കണം. ഈ വിഷശയത്തിൽ ​ഗ്രാഹ്യമുള്ളവരെ ഉൾപ്പെടുത്തി ചർച്ച നടത്തണം. 

ബലിപെരുന്നാൾ അടുത്ത സാഹചര്യത്തിൽ മുസ്ലീം മതനേതാക്കളുമായി ഇന്ന് ചർച്ച നടത്തിയിരുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തല്തതിൽ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് അവരുടെ സഹായം അഭ്യർത്ഥിച്ചു. ബലിപെരുന്നാൾ ആഘോഷങ്ങൾ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചേ നടത്തൂ എന്ന് അവർ ഉറപ്പ് നൽകി. ആഘോഷങ്ങൾ പരമാവധി ചുരുക്കി നിർബന്ധിതമായ ചടങ്ങുകൾ മാത്രം നിർവ്വഹിക്കുക എന്ന ധാരണയാണ് ഉണ്ടായിരിക്കുന്നത്. പള്ളികളിൽ നമസ്കാരത്തിന് സൗകര്യം ഏർപ്പെടുത്തും. പൊതുസ്ഥലങ്ങളിൽ ഈദ്​ഗാഹുകൾ ഉണ്ടായിരിക്കില്ല. പരമാവധി 100 പേർ, അതിൽ കൂടുതൽ ആളുകൾ പാടില്ല. ബലികർമ്മവുമായി ബന്ധപ്പെട്ട് ഇടപെടുന്ന ആളുകൾക്ക് കൊവിഡ് പരിശോധന നടത്തും. 

ശ്രേഷ്ഠപരമെന്ന് കരുതുന്ന മതപരമായ ചടങ്ങുകൾ സമൂഹത്തിന്റെ നന്മയെക്കരുതി ക്രമീകരിക്കാൻ മനസ്സുകാട്ടിയ എല്ലാവരോടും നന്ദി അറിയിക്കട്ടെ. കൊവിഡിന്റെ പശ്ചാത്തലത്തിൽ റമദാൻ സമയത്തും ഉയർത്തിപ്പിടിച്ച നന്മയുടെ സന്ദേശം  ബലിപെരുന്നാൾ സമയത്തും കാണിക്കുന്നത് മാതൃകാപരമാണ്. 

സംസ്ഥാനത്തെ ​ഗ്രാമീണ മേഖലയിലുള്ള എല്ലാ വീടുകളിലും പൈപ്പുകളിലൂടെ ​ഗുണനിലവാരമുള്ള വെള്ളം എത്തിക്കുന്നത് ജലജീവൻ മിഷൻ വഴി ഈ വർഷം 21 ലക്ഷം കണക്ഷൻ നൽകും. കേന്ദ്രസംസ്ഥാന സർക്കാരുകൾ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഇപ്പോൾ പൈപ്പ് കണക്ഷൻ ഇല്ലാത്ത വീടുകളിൽ 2024 ഓട് കൂടി കുടിവെള്ള കണക്ഷൻ നൽകാനാണ് ജലജീവൻ മിഷൻ ലക്ഷ്യമിടുന്നത്. പഞ്ചായത്ത് തലത്തിലാണ് പദ്ധതി നിർവ്വഹണം. ലൈഫ് മിഷൻ മാതൃകയിൽ എംഎൽഎ ഫണ്ട് ഈ പദ്ധതിക്കായി ചെലവഴിക്കാൻ കഴിയും. ഇന്ന് വരെ 332 പഞ്ചായത്ത് ഭരണസമിതികൾ തീരുമാനം എടുത്തിട്ടുണ്ട്. ഈ പദ്ധതി പൂർത്തിയാക്കുന്നതോടെ സംസ്ഥാനത്തെ ​ഗ്രാമീണ മേഖലയിലെ കുടിവെള്ളപ്രശ്നങ്ങൾക്ക് പൂർണമായും പരിഹാരമാകും. 

2020-21 അധ്യയനവർഷത്തെ ഒന്നാം വർഷ ഹയർസെക്കണ്ടറി , വൊക്കേഷണൽ ഹയർസെക്കണ്ടറി പ്രവേശനനടപടികൾ ജൂലൈ 29ന് ആരംഭിക്കും. കൊവിഡ് പശ്ചാത്തല്തതിൽ പൂര്ഡണായും ഓൺലൈന്ഡ സംവിധാനം. അപേകഷൾ ഓ​ഗസ്റ്റ് 16 വരെ സ്വീകരിക്കും. സ്കൂളുകളിൽ അധ്യാപകരെയും അനധ്യാപകരെയും ഉൾപ്പെടുത്തി ഹെൽപ്ഡെസ്കുകൾ സജ്ജീകരിക്കും. സ്വന്തമായി ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്ക് അടുത്തുള്ള സ്കൂളുകളിലെ ഹെൽപ്ഡെസ്കുകൾ വഴി അപേക്ഷ സമർപ്പിക്കാം. 

കൊവിഡ് പ്രവർത്തനങ്ങളെ ശാക്തീകരിക്കുന്നതിനായി കൂടുതൽ ആളുകളെ ആവശ്യമുണ്ട്. സിഎഫ്എൽടിസികൾ ആരംഭിക്കുകയാണ്. അപ്പോ കൂടുതൽ ആളുകൾ സേവനരം​ഗത്ത് ആവശ്യമായി വരും. സംയോജിതമായ പ്രവർത്തനത്തിനുളള കർമ്മപദ്ധതിയാണ് തയ്യാറാക്കുന്നത്. ആരോ​ഗ്യവകുപ്പിലെ ജീവനക്കാർക്ക് പുറമേ നാഷണൽ ഹെൽപ്ഡെസ്കിലെ കരാർ ജീവനക്കാരെയും കൂടതൽ കരാർ പ്രവർത്തകരെയും ഇതിനായി നിയോ​ഗിക്കും. അവർക്ക് എല്ലാവർക്കും ഇൻഷുറൻസ് പരിരക്ഷ നൽകും. അതിനു പുറമേ അവർക്കാവശ്യമായ ഇൻസന്റീവും നൽകും. 
കൊവിഡ് ബ്രി​ഗേഡിലുൾപ്പെടുന്ന എല്ലാ ജീവനക്കാർക്കും പ്രത്യേക ആരോ​ഗ്യ പരിരക്ഷ നൽകും. ഇതിനു പുറമേ പഞ്ചായത്തുകളിലെ ശുചീകരണ തൊഴിലാളികള്‌‍- അങ്ങനെയുള്ളവർക്ക് ചിലപ്പോ വീടുകളിൽ പോയി മടങ്ങിവരവ് പ്രയാസമാണ്- അവർക്ക് താമസസൗകര്യം ഒരുക്കും. ആരോ​ഗ്യപ്രവർത്തകർക്കും താമസസൗകര്യം ഉണ്ടാകും. സ്രവപരിശോധനയ്ക്ക് നല്ല രീതിയിലുള്ള സൗകര്യം സിഎഫ്എൽടിസികളിൽ ഒരുക്കും. ഇതോടൊപ്പം കൊവിഡ് പ്രതിരോധത്തിൽ വിദ്യാർത്ഥികൾ പങ്കെടുക്കുന്നുണ്ടാകും. അവർക്ക് കൊവിഡ് പ്രതിരോധ അനുമോദന സർട്ടിഫിക്കേറ്റ് നൽകും. 

Follow Us:
Download App:
  • android
  • ios