മലപ്പുറം: കൊവിഡുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് ഭീതി വളര്‍ത്താൻ ശ്രമിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകൻ അറസ്റ്റിൽ . മലപ്പുറം പരപ്പങ്ങാടിയിൽ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചെന്നായിരുന്നു  സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തിയത്.  കേസിൽ യൂത്ത് ലീഗ് പ്രവർത്തകൻ അറസ്റ്റിൽ. ചെറമംഗലം സ്വദേശി നെച്ചിക്കാട്ട് ജാഫറാണ് അറസ്റ്റിലായത്.

വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് നേരത്തെ തന്നെ സര്‍ക്കാര്‍ മുന്നറിയിപ്പ് നൽകിയിരുന്നു. അനാവശ്യ വാര്‍ത്തകൾ പടച്ച് ഉണ്ടാക്കി സമൂഹത്തിൽ ഭയം വളര്‍ത്തുന്നവരെ കണ്ടെത്താൻ പൊലീസും ജാഗ്രതയോടെയാണ് ഇടപെടുന്നത്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക