ലോക് ഡൗൺ കാരണം പുറത്തിറങ്ങാൻ കഴിയാത്തവര്‍ക്ക് അവശ്യ സാധനങ്ങളോ മരുന്നുകളോ എത്തിച്ച് നൽകാനാണ് യുവാക്കളുടെ സംഘം സജ്ജമായത് 

തിരുവനന്തപുരം: ലോക് ഡൗണിന്‍റെ ഭാഗമായി വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്തവര്‍ക്ക് സഹായ ഹസ്തവുമായി യുവാക്കളുടെ സംഘം സജ്ജമായി. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡാണ് സൗകര്യം ഒരുക്കുന്നത്. അവശ്യ സാധനങ്ങളോ മരുന്നോ ആവശ്യമായവരെ സഹായിക്കാനാണ് യുവാക്കളുടെ സംഘം തയ്യാറായി നിൽക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തിരുവനന്തപുരം നഗരം 7012864879, 7907130721 ആറ്റിങ്ങൽ 9746109031, 9037521894 , നെയ്യാറ്റിൻകര 8089897362, 9946004271,നെടുമങ്ങാട് നഗരസഭാ പരിധി 9526347107, 9995977575 എന്നിവിടങ്ങളിലാണ് തുടക്കത്തിൽ സേവനം ലഭ്യമാകുക. 

സര്‍ക്കാരിന്‍റെ സുരക്ഷാ നിര്‍ദ്ദേശങ്ങളെല്ലാം പാലിച്ച് മാസ്കും കയ്യുറകളും ധരിച്ചാണ് വളന്‍റിയര്‍മാര്‍ സേവനത്തിന് എത്തുന്നത്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക