കൊളാബയിലെ റീഗൽ സിനിമാ മാനേജരായി ജോലി ചെയ്തിരുന്ന മോഹനൻ ആണ് മരിച്ചത്.
മുംബൈ: കൊവിഡ് ബാധിച്ച് ചെങ്ങന്നൂർ സ്വദേശി മുംബൈയിൽ മരിച്ചു. കൊളാബയിലെ റീഗൽ സിനിമാ മാനേജരായി ജോലി ചെയ്തിരുന്ന മോഹനൻ ആണ് മരിച്ചത്.
Add Asianetnews as a Preferred Source

മഹാരാഷ്ട്രയിൽ ഇന്ന് മാത്രം 248 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഇവിടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 6531 ആയി. 3214 പുതിയ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഇതുവരെ 1,39,010 പേർ മഹാരാഷ്ട്രയിൽ രോഗബാധിതരായെന്നാണ് കണക്കുകൾ പറയുന്നത്.
Read Also: രാജ്യത്ത് കൊവിഡ് ബാധിതർ നാലര ലക്ഷത്തിലേക്ക്; മരണം 14000 കടന്നു...
