പഞ്ചായത്തിലെ മുഴുവൻ അംഗങ്ങളോടും പഞ്ചായത്തംഗവുമായി സമ്പർക്കം പുലർത്തിയ ജീവനക്കാരോടും സ്വയം നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു.  

തൃശ്ശൂർ: കാട്ടകാമ്പലിൽ പഞ്ചായത്തം​ഗം ഉൾപ്പടെ മൂന്നു പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. പഞ്ചായത്തിലെ മുഴുവൻ അംഗങ്ങളോടും പഞ്ചായത്തംഗവുമായി സമ്പർക്കം പുലർത്തിയ ജീവനക്കാരോടും സ്വയം നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജൂലൈ 30 ന് പഞ്ചായത്ത് യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ പഞ്ചായത്ത് അംഗം പങ്കെടുത്തിരുന്നു. യോ​ഗത്തിൽ പങ്കെടുത്തവർക്കെല്ലാം ഈ മാസം എട്ടിന് ആന്റിജൻ പരിശോധന നടത്തും. നിലവിൽ പഞ്ചായത്ത് അംഗവുമായി സമ്പർക്കം ഇല്ലാത്ത ജീവനക്കാരെ വെച്ച് പഞ്ചായത്തിലെ പ്രവർത്തനം നടക്കുമെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് സദാനന്ദൻ മാസ്റ്റർ അറിയിച്ചിരിക്കുന്നത്. 

Read Also: കൊവിഡ് 19; വ്യാജ മരുന്നുകളുടെ പുറകെ പോകരുത്; മുന്നറിയിപ്പുമായി ആരോ​ഗ്യ വിദ​ഗ്ധർ...