Asianet News MalayalamAsianet News Malayalam

പാലക്കാട്ട് കോട്ടത്തറ ആശുപത്രിയിൽ കുഴഞ്ഞുവീണ് മരിച്ച സ്റ്റാഫ് നഴ്സിന് കൊവിഡ് സ്ഥിരീകരിച്ചു

അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിച്ച സ്റ്റാഫ് നഴ്സ് രമ്യക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരണ ശേഷം നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. 
Covid confirmed the death of the staff nurse who collapsed and died at the Kottathara hospital in Palakkad
Author
Kerala, First Published May 19, 2021, 8:33 PM IST

പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിച്ച സ്റ്റാഫ് നഴ്സ് രമ്യക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരണ ശേഷം നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ രാത്രിയി ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഡ്യൂട്ടിയിൽ പ്രവേശിച്ച രമ്യ ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് വാർഡിലെ കസേരയിൽ ഇരിക്കുകയും പൊടുന്നനെ കുഴഞ്ഞ് വീഴുകയുമായിരുന്നു. 

ഹൃദയസ്തംഭനം മൂലമാണ് മരണം സംഭവിച്ചതെന്നായിരുന്നു ഡോക്ടർ അറിയിച്ചത്.  അഗളി ദോണിഗുണ്ട് സ്വദേശിയാണ് മുപ്പത്തിയഞ്ചു വയസുള്ള രമ്യ. റാപ്പിഡ് ആന്‍റിജന്‍ പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആയിരുന്നു. തുടര്‍ന്ന് നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഷിബുവാണ് ഭര്‍ത്താവ്, ആല്‍ബിൻ, മെല്‍ബിന്‍ എന്നിവര്‍ മക്കളാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios