Asianet News MalayalamAsianet News Malayalam

സമ്പര്‍ക്ക വ്യാപനം 89%; ഒരു ദിനം 1777 സമ്പര്‍ക്ക രോഗികള്‍; ഉറവിടമറിയാത്ത 109 കേസുകള്‍

ആരോഗ്യപ്രവര്‍ത്തകരിലെ രോഗബാധയും ആശങ്ക സൃഷ്ടിക്കുന്നതാണ്. 35 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 7 ഐ എന്‍ എച്ച് എസ് ജീവനക്കാര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ ഒരു ഡി എസ് സി ജീവനക്കാരനും രോഗം ബാധിച്ചു.

covid contact case raise in kerala 1777  contact case
Author
Thiruvananthapuram, First Published Aug 21, 2020, 6:05 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ആശങ്കയേറ്റി കൊവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണം പെരുകുന്നു. 89 ശതമാനം പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 1983 കൊവിഡ് കേസുകളില്‍ 1777 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടമറിയാത്ത കേസുകളുടെ എണ്ണവും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ഉറവിടം അറിയാത്ത 109 കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 411 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 318 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 146 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 144 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 127 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 124 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 104 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 95 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 72 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 68 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 60 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ആരോഗ്യപ്രവര്‍ത്തകരിലെ രോഗബാധയും ആശങ്ക സൃഷ്ടിക്കുന്നതാണ്. 35 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 14, മലപ്പുറം ജില്ലയിലെ 6, തൃശൂര്‍ ജില്ലയിലെ 5, എറണാകുളം ജില്ലയിലെ 4, കോഴിക്കോട്, വയനാട് ജില്ലകളിലെ 2 വീതവും, ആലപ്പുഴ, പാലക്കാട് ജില്ലകളിലെ ഒന്നു വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 7 ഐ എന്‍ എച്ച് എസ് ജീവനക്കാര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ ഒരു ഡി എസ് സി ജീവനക്കാരനും രോഗം ബാധിച്ചു.

Follow Us:
Download App:
  • android
  • ios