Asianet News MalayalamAsianet News Malayalam

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.93 %; സമ്പർക്കത്തിലൂടെ 3920 പേർക്ക് രോഗം, 527 പേരുടെ ഉറവിടം വ്യക്തമല്ല

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3920 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

covid contact case raise in kerala 3920 contact case
Author
Thiruvananthapuram, First Published Nov 15, 2020, 6:02 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 46,126  സാമ്പിളുകള്‍ പരിശോധിച്ചതിൽ 4581 പേർക്ക് കൊവിഡ് പൊസിറ്റീവ്. 9.93 ആണ് ഇന്നത്തെ കൊവിഡ് പോസിറ്റിവിറ്റി റേറ്റ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3920 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 527 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 

കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 519 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 530 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 486 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 361 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 413 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 223 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 333 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 238 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 264 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 142 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 116 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 141 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 95 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 59 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

49 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം 11, പത്തനംതിട്ട 9, തിരുവനന്തപുരം, തൃശൂര്‍ 7 വീതം, കണ്ണൂര്‍ 5, കോഴിക്കോട് 4, കൊല്ലം, വയനാട് 2 വീതം, ആലപ്പുഴ, കോട്ടയം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

Follow Us:
Download App:
  • android
  • ios