ക്ഷേത്രത്തിലേക്ക് മൂന്നു ദിവസത്തേക്ക് ഭക്തർക്ക് പ്രവേശനമില്ല. പ്രസാദ വിതരണം ഒരാഴ്ചത്തേക്ക് ഉണ്ടാവില്ലെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു.

തൃശ്ശൂർ: കീഴ്ശാന്തിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ക്ഷേത്രത്തിലേക്ക് മൂന്നു ദിവസത്തേക്ക് ഭക്തർക്ക് പ്രവേശനമില്ല. പ്രസാദ വിതരണം ഒരാഴ്ചത്തേക്ക് ഉണ്ടാവില്ലെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പൊന്മുടിയിലും നിയന്ത്രണം

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം പൊൻമുടി വിനോദ സഞ്ചാര കേന്ദ്രത്തിൽ വിനോദ സഞ്ചാരികളെ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കടത്തിവിടില്ലെന്ന് പാലോട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. കല്ലാർ ,മീൻ മൂട്ടി, മങ്കയം ,ബോണക്കാട് എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സന്ദർശകരെ കടത്തിവിടില്ല.