ആലപ്പുഴ  ചെങ്ങന്നൂർ പേരിശേരി സ്വദേശി രവീന്ദ്രനാഥ് (43) ആണ് മരിച്ചത്. ടൂ വീലർ വർക്ക്ഷോപ്പ് നടത്തിവന്നിരുന്ന രവീന്ദ്രനാഥ്‌ പന്തളം എടപ്പോണിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഈ മാസം 29നാണ് മരിച്ചത്. 

ആലപ്പുഴ: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ആലപ്പുഴ ചെങ്ങന്നൂർ പേരിശേരി സ്വദേശി രവീന്ദ്രനാഥ് (43) ആണ് മരിച്ചത്. ടൂ വീലർ വർക്ക്ഷോപ്പ് നടത്തിവന്നിരുന്ന രവീന്ദ്രനാഥ്‌ പന്തളം എടപ്പോണിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഈ മാസം 29നാണ് മരിച്ചത്. മരണ ശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കേരളത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 305 എന്നാണ് ആരോ​ഗ്യവകുപ്പിന്റെ ഔ​ദ്യോ​ഗിക കണക്ക്. സർക്കാർ രേഖകൾ പ്രകാരം 
ഇന്ന് 7 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചതെന്നാണ് അൽപസമയം മുമ്പ് റിപ്പോർട്ട് പുറത്തുവന്നത്. ആഗസ്റ്റ് 28ന് മരണമടഞ്ഞ കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശി അബൂബേക്കര്‍ (60), തിരുവനന്തപുരം കലയ്‌ക്കോട് സ്വദേശി ഓമനക്കുട്ടന്‍ (63), തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിനി സില്‍വാമ്മ (80), ആഗസ്റ്റ് 26ന് മരണമടഞ്ഞ എറണാകുളം പെരുമ്പാവൂര്‍ സ്വദേശിനി നബീസ ബീരാന്‍ (75), ആഗസ്റ്റ് 24ന് മരണമടഞ്ഞ എറണാകുളം കോതമംഗലം സ്വദേശി ബേബി ജോര്‍ജ് (60), ആഗസ്റ്റ് 17ന് മരണമടഞ്ഞ എറണാകുളം ആലുവ സ്വദേശി സദാനന്ദന്‍ (57), ആഗസ്റ്റ് 31ന് മരണമടഞ്ഞ തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ബാലചന്ദ്രന്‍ നായര്‍ (63) എന്നിവരുടേതാണ് ഇന്ന് സർക്കാർ ഔദ്യോ​ഗികമായി സ്ഥിരീകരിച്ച കൊവിഡ് മരണങ്ങൾ. 

Read Also: കേരളത്തിൽ ഇന്ന് 1547 പേർക്ക് കൊവിഡ്, 2129 പേര്‍ക്ക് രോഗമുക്തി, മരണം 300 കവിഞ്ഞു...