ആലപ്പുഴ: കൊവിഡ് ബാധിതനായ ഒരാൾ കൂടി ആലപ്പുഴ മെഡിക്കൽ കോളേജിൽ മരിച്ചു. കായംകുളം എൻടിപിസി ജീവനക്കാരനായ ഹരിപ്പാട് കാർത്തികപള്ളി മഹാദേവികാട് സ്വദേശി ബിജുകുമാർ ആണ് മരിച്ചത്. 50 വയസായിരുന്നു. മഞ്ഞപ്പിത്തവും ടിബിയും പിടിപെട്ട് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മെഡിക്കൽ കോളേജിൽ നിന്നുമാണ് രോഗം പിടിപെട്ടത്