ഇടുക്കി: പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ കൊവിഡ് സ്ഥിരീകരിച്ച രോഗി മരിച്ചു. ഇടുക്കി ജില്ലയിലെ അണക്കര സ്വദേശി നാരായണ പണിക്കറാണ് മരിച്ചത്. 77 വയസായിരുന്നു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ഇദ്ദേഹത്തിന് ഇന്നുച്ചയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. വൈകീട്ട് രോഗം മൂർച്ഛിച്ചതോടെ മരണം സംഭവിച്ചു.