കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ആലക്കോട് കൊവിഡ് ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു. ആലക്കോട് തേർത്തല്ലിയിലെ  ചെറുകരകുന്നേൽ ജോസൻ ആണ് മരിട്ടത്.  ആലക്കോട് സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ജോസൻ. പരിയാരം കണ്ണൂർ സര്‍ക്കാര്‍ മെഡിൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കടുത്ത ശ്വാസതടസ്സവും പനിയും ഉണ്ടായിരുന്നു..മൂന്ന് ദിവസമായി വെൻ്റിലേറ്ററിലായിരുന്നു.