Asianet News MalayalamAsianet News Malayalam

Covid : സംസ്ഥാനത്ത് കൊവിഡ് മരണം കൂടുന്നു, 24 മണിക്കൂറിനിടെ 11 മരണം, 3,376 പുതിയ കേസുകൾ

24 മണിക്കൂറിനിടെ 3,376 പേർക്ക് കൊവിഡ്, കൂടുതൽ കേസുകൾ എറണാകുളത്ത്

Covid death increases in Kerala, 11 deaths in past 24 hours
Author
Thiruvananthapuram, First Published Jun 18, 2022, 7:32 PM IST | Last Updated Jun 18, 2022, 7:51 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം വീണ്ടും കൂടി. 24 മണിക്കൂറിനിടെ 3,376 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 11 കൊവിഡ് മരണം സ്ഥിരീകരിച്ചു. കോഴിക്കോടും എറണാകുളത്തും 3 പേർ വീതം മരിച്ചു. തിരുവനന്തപുരത്തും കൊല്ലത്തും രണ്ട് മരണവും കൊല്ലത്ത് ഒരു മരണവും സ്ഥിരീകരിച്ചു. ഇന്നലെ 7 കൊവിഡ് മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നത്. 

പുതിയ വകഭേദമില്ല, ഒമിക്രോൺ വ്യാപനം വീണ്ടും പതിനായിരം കടക്കുമെന്ന് വിലയിരുത്തൽ

ഇന്ന് റിപ്പോർട്ട് ചെയ്ത 3,376 കൊവിഡ് കേസുകളിൽ കൂടുതൽ എറണാകുളത്താണ്. 838 കേസുകൾ എറണാകുളത്തും 717 കേസുകൾ തിരുവനന്തപുരത്തും 399 കേസുകൾ കോട്ടയത്തും 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചു. ഒരു എലിപ്പനി മരണവും സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
കൊവിഡ് 19; ഉയരവും സംസാരരീതിയും രോഗം പകരുന്നതിന് കാരണമാകുന്നുവെന്ന് പഠനം

Latest Videos
Follow Us:
Download App:
  • android
  • ios