കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന രണ്ട് പേരാണ് കൊവിഡ് സ്ഥിരീകരിച്ച്  മരിച്ചത്.  കോഴിക്കോട് പൊക്കുന്ന് സ്വദേശിയാ ബിച്ചു, മലപ്പുറം പുകയൂര്‍ സ്വദേശി കുട്ടിയാപ്പു എന്നിവരാണ് മരിച്ചത്. ബിച്ചുവിന് 69 വയസ്സുണ്ട്. അമിത രക്ത സമ്മർദ്ദത്തിനും പ്രമേഹത്തിനും ചികിത്സ തേടിയിരുന്നു. 

മലപ്പുറം സ്വദേശി കുട്ടിയാപ്പു ഹൃദയ സംബന്ധമായ അസുഖങ്ങളുള്ള ആളാണ്. 72 വയസ്സുണ്ട്.