Asianet News MalayalamAsianet News Malayalam

കൊവിഡ് മരണങ്ങളിലെ അവ്യക്തത തുടരുന്നു; ആരോഗ്യവകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും കണക്കുകളിൽ വന്‍ അന്തരം

മിക്ക ജില്ലകളിലും ആരോഗ്യവകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും കണക്കുകൾ തമ്മിൽ വലിയ അന്തരമാണ് ഉള്ളത്. ഔദ്യോഗിക രേഖകളിൽ കോട്ടയത്ത് 591 മരണം മാത്രമുള്ളപ്പോള്‍ തദ്ദേശകണക്കിൽ ഇത് രണ്ടായിരത്തിന് മേലെയാണ്.

 

covid death mismatch in kerala
Author
Thiruvananthapuram, First Published Jul 11, 2021, 7:17 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്‍റെ കൊവിഡ് മരണക്കണക്കിനെക്കാൾ കൂടുതൽ റിപ്പോർട്ട് ചെയ്ത് തദ്ദേശസ്ഥാപനങ്ങളിലെ രേഖകൾ. കോട്ടയം ജില്ലയിൽ മാത്രം ആരോഗ്യവകുപ്പിന്‍റെ പട്ടികയും തദ്ദേശസ്ഥാപന കണക്ക് തമ്മിൽ  1500 മരണങ്ങളുടെ അന്തരമാണുള്ളത്. തൃശൂരിൽ 1123 മരണങ്ങളുടെ വ്യത്യാസമുണ്ട്.

കൊവിഡ് മരണക്കണക്ക് വിവാദം തുടരുന്നതിനിടെയാണ് ആരോഗ്യവകുപ്പിന്‍റെ പട്ടികയെ കൂടുതൽ സംശയത്തിന്‍റെ നിഴലിലാക്കി തദ്ദേശ സ്ഥാപനങ്ങളുടെ മരണക്കണക്ക് രേഖകൾ. ജൂൺ 30 വരെ കോട്ടയത്ത് മാത്രം തദ്ദേശ സ്ഥാപനങ്ങളുടെ രേഖയനുസരിച്ച് ഉണ്ടായത് 2082 മരണമാണ്.  മെയിൽ മാത്രം കോട്ടയത്ത് 895 പേർ മരിച്ചു. എന്നാൽ ഇക്കഴിഞ്ഞ ദിവസത്തെ മരണം കൂടി ചേർത്തിട്ടും സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക കണക്കിൽ ഇതുവരെ 591 മരണമേ ആയിട്ടുള്ളൂ. തൃശൂരിൽ ഇതുവരെ ആകെ 1500 മരണം  ഔദ്യോഗിക പട്ടികയിലുള്ളപ്പോൾ  മെയ് മാസത്തിൽ മാത്രം 1300 പേർ ജില്ലയിൽ മരിച്ചെന്നാണ് തദ്ദേശ കണക്ക്.  പാലക്കാടുമുണ്ട് വലിയ അന്തരം. സർക്കാർ കണക്ക് ഇതുവരെ 1271 പേര്‍ മരിച്ചെന്നാണ് കണക്ക്.  എന്നാൽ ജൂൺ 30 വരെ 1721 മരണമെന്നാണ് തദ്ദേശ സ്ഥാപന രേഖകൾ.  മൊത്തം ജില്ലകളിൽ ഈ അന്തരം പ്രകടമാണ്. 

മരണസംഖ്യയിൽ ഒന്നാമത് നിൽക്കുന്ന തിരുവനന്തപുരത്താണ് വലിയ അന്തരമില്ലാത്തത്. 2968 പേർ മരിച്ചെന്ന് സർക്കാർ തന്നെ കണക്കാക്കിയിട്ടുണ്ട്.  ജൂൺ 30 വരെ 2358 എന്നാണ് തദ്ദേശകണക്ക്.  400ലധികം മരണം കുറവ്.  താഴേത്തട്ടിൽ ഉദാരസമീപനം സ്വീകരിക്കുന്നത് കൊണ്ട് അന്തരം സ്വാഭാവികമെന്നാണ് ഇതിന് ഡിഎംഒ തലത്തിൽ നിന്നുള്ള വിശദീകരണം. തദ്ദേശ സ്ഥാപനങ്ങൾ കൊടുത്തതിൽ ഇനിയും സർക്കാർ അംഗീകരിച്ച് കിട്ടാനുണ്ടെന്നും മറുപടി.   ഡിഎംഒമാർ മുകളിലേക്ക് നൽകുന്ന കണക്കാണ്  ആരോഗ്യവകുപ്പ് പരിഗണിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ രജിസ്ട്രേഷനും സർക്കാർ അന്തരവും  പരിശോധിച്ച് തിരുത്തിയാലാണ് യഥാർത്ഥ കണക്ക് കിട്ടുക.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

Follow Us:
Download App:
  • android
  • ios