ഇലന്തൂർ സ്വദേശി അലക്സാണ്ടർ (76 ) ആണ് മരിച്ചത്. ക്യാൻസർ രോഗബാധിതനുമായിരുന്നു. 

പത്തനംതിട്ട: പത്തനംതിട്ടയിൽ വീണ്ടും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഇലന്തൂർ സ്വദേശി അലക്സാണ്ടർ (76 ) ആണ് മരിച്ചത്. ക്യാൻസർ രോഗബാധിതനുമായിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 

Add Asianetnews as a Preferred SourcegooglePreferred

അതേസമയം, സംസ്ഥാനത്ത് കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിലെ ആശങ്കകൾ നീങ്ങിയെന്ന് വിദഗ്ധ സമിതി അധ്യക്ഷൻ ബി ഇഖ്ബാൽ പറഞ്ഞു. സർക്കാർ വിശദീകരണം തൃപ്തികരമാണ്. കൊവിഡ് മരണം ആണോ അല്ലയോ എന്നത് സാങ്കേതിക വിഷയമാണ്. കേരളത്തില്‍ രോഗവ്യാപനം കൂടിയത് ആരോഗ്യവകുപ്പിന്‍റെ നോട്ടപ്പിശകല്ല. സംശയം ഉയർന്ന മരണങ്ങൾ കൂട്ടിയാൽ പോലും കേരളത്തിന്റെ മരണനിരക്ക് ഒരു ശതമാനത്തിന് താഴെയായിരിക്കുമെന്നും ബി.ഇഖ്ബാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

Read Also: കൊവിഡ് മരണക്കണക്കിൽ ആശയക്കുഴപ്പമില്ലെന്ന് വിദഗ്‍ധസമിതി, സർക്കാർ വിശദീകരണം തൃപ്തികരം...