പത്തനംതിട്ട: പത്തനംതിട്ടയില്‍ കൊവിഡ് ബാധിച്ച് രണ്ട് പേര്‍ മരിച്ചു. അടൂർ വെള്ളകുളങ്ങര സ്വദേശി രഞ്ജിത്ത് ലാൽ( 29), പന്തളം സ്വദേശി റജീന (44) എന്നിവരാണ് മരിച്ചത്. രഞ്ജിത്ത് പ്രമേഹ ബാധിതനായിരുന്നു. റജീന വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു റജീന.

അതിനിടെ, പത്തനംതിട്ടയിൽ മദ്യം കിട്ടാത്തതിനെ തുടർന്ന് ക്വാറൻറീനിലിരുന്നയാൾ തൂങ്ങി മരിച്ചു. കലഞ്ഞൂർ സ്വദേശി നിഷാന്താണ് ആത്മഹത്യ ചെയ്തത്. റാന്നി പെരുമ്പുഴയിലെ ക്വാറൻറീൻ സെൻ്ററിലെ ഫാനിലാണ് തൂങ്ങിയത്. മരിക്കുന്നതിന് മുന്നെ ഇയാൾ ആത്മഹത്യ ചെയ്യുമെന്ന് ഭാര്യയെ ഫോൺ വിളിച്ച് അറിയിച്ചിരുന്നു. മ്യതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Also Read: കൊവിഡ് നിരീക്ഷണത്തിലിരുന്ന ആള്‍ തൂങ്ങിമരിച്ചു; മദ്യം കിട്ടാത്തതിനാലെന്ന് പൊലീസ്