വയനാട്: കൊവിഡ് പോസിറ്റീവായ തൊണ്ടര്‍നാട് സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു. കുഞ്ഞോം സ്വദേശി ശിവദാസന്‍ (73) ആണ് മരിച്ചത്. ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങൾക്ക് ഈ മാസം 19ന് മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൂടുതല്‍ പരിശോധനകള്‍ക്കും വിദഗ്ധ ചികിത്സയ്ക്കുമായി മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പിന്നീടാണ് കൊവിഡ് സ്ഥിരീകരിച്ചത്.