മെയ് 20ന് മുക്കം ഹെല്‍ത്ത് സെന്‍ററില്‍ ടെസ്റ്റ് നടത്തി വിശദമായ പരിശോധനയ്ക്ക് അയച്ചിരുന്നു. ഈ പരിശോധനാ ഫലമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. രണ്ട് കുടുംബത്തിലുള്ളവരാണ് ഈ നാല് പേരും.

കോഴിക്കോട്: മുക്കം നഗരസഭയില്‍ നാല് പേര്‍ക്ക് കൊവിഡ് ഡെൽറ്റ വകഭേദം സ്ഥിരീകരിച്ചു. മണാശേരിയില്‍ മൂന്ന് പേര്‍ക്കും തോട്ടത്തില്‍ കടവില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഒരു പുരുഷനും മൂന്ന് സ്ത്രീകളുമാണ് രോഗികള്‍.

മെയ് 20ന് മുക്കം ഹെല്‍ത്ത് സെന്‍ററില്‍ ടെസ്റ്റ് നടത്തി വിശദമായ പരിശോധനയ്ക്ക് അയച്ചിരുന്നു. ഈ പരിശോധനാ ഫലമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. രണ്ട് കുടുംബത്തിലുള്ളവരാണ് ഈ നാല് പേരും. ഇവരുടെ വീടുകള്‍ക്ക് സമീപം താമസിക്കുന്നവരെ അടുത്ത ദിവസം പരിശോധനയ്ക്ക് വിധേയമാക്കാനാണ് ആരോഗ്യ വകുപ്പിന്‍റെ തീരുമാനം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona