കോഴിക്കോട്: വടകര പച്ചക്കറി മാർക്കറ്റിലെ നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മാർക്കറ്റ് അടച്ചിടാൻ ഡിഎംഒ നിർദേശം നൽകി.

മാർക്കറ്റിലെ രണ്ട് പച്ചക്കറി കച്ചവടക്കാർക്കും രണ്ട് കൊപ്ര കച്ചവടക്കാർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോയമ്പത്തൂരിൽ നിന്ന് വന്ന ലോറി ജീവനക്കാരിൽ നിന്നാണ് രോ​ഗം പടർന്നതെന്നാണ് സംശയം. 

Read Also: തലസ്ഥാനത്ത് രണ്ട് പൊലീസുകാർക്ക് കൂടി കൊവിഡ്, ഇന്നും ഡ്യൂട്ടിക്കെത്തി, ആശങ്ക...