നൂറ്റി അമ്പതോളം പേരെ നിരീക്ഷണത്തിലാക്കി. കൊവിഡ് പോസിറ്റീവ് ആയവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 


തൃശൂർ: തൃശ്ശൂർ മെഡിക്കൽ കോളേജ് പരിസരത്ത് അലഞ്ഞു തിരിഞ്ഞു നടന്ന 9 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നൂറ്റി അമ്പതോളം പേരെ നിരീക്ഷണത്തിലാക്കി. കൊവിഡ് പോസിറ്റീവ് ആയവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തദ്ദേശ സ്ഥാപനങ്ങളും മെഡിക്കൽ കോളേജ് അധികൃതരും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. മെഡിക്കൽ കോളേജ് പരിസരത്ത് കോവിഡ് മാനദണ്ഡവും പാലിക്കാതെ നിരവധി പേർ അലഞ്ഞു തിരിയുന്നതായി പരാതിയുയർന്നിരുന്നു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona